താനൂരില്‍ തണുപ്പില്‍ പനി ബാധിച്ച് മത്സ്യത്തൊഴിലാളി മരിച്ചു
താനൂര്‍: കനോലി കനാല്‍ വെള്ളക്കെട്ടിലെ തണുപ്പില്‍ പനി ബാധിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. എച്ച്.എസ്.എം സ്കൂളിന് സമീപത്തെ എളാരന്‍ കടപ്പുറം സ്വദേശി കുട്ട്യാലിക്കടവത്ത് അബ്ദുല്ല(55)യാണ് മരിച്ചത്. കനാലില്‍ വെള്ളം കയറി അബ്ദുല്ലയുടെ വീടിനു ചുറ്റും തളം കെട്ടിയിരുന്നു. ഇതോടെ തണുപ്പില്‍ പനി ബാധിച്ചു രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. ഇന്നലെ രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിയില്‍ വെച്ചായിരുന്നു മരണം. ഭാര്യ: സുഹറ. മക്കള്‍: റാഷിദ്, റഷീദ, റുസ്ന, റഷാന, റുമൈസ. മരുമക്കള്‍: നൗഫല്‍, യൂനുസ്.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]