മുട്ടോളംവെള്ളത്തില്‍ റബ്ബര്‍ ബോട്ടില്‍ തുഴഞ്ഞ് കുഞ്ഞാലിക്കുട്ടി, യാഥാഥ്യം ഇതാണ്…

മുട്ടോളംവെള്ളത്തില്‍ റബ്ബര്‍ ബോട്ടില്‍ തുഴഞ്ഞ് കുഞ്ഞാലിക്കുട്ടി,  യാഥാഥ്യം ഇതാണ്…

മുട്ടോളംവെള്ളത്തില്‍
റബ്ബര്‍ ബോട്ടില്‍ തുഴഞ്ഞ്
കുഞ്ഞാലിക്കുട്ടി

യാഥാഥ്യം ഇതാണ്…

മലപ്പുറം: നിലവില്‍ മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കെതിരെ വ്യാപകമായി ട്രോളിക്കൊണ്ടിരിക്കുന്ന ഒരു ഫോട്ടോയാണ് മുട്ടോളംവെള്ളത്തില്‍ അദ്ദേഹം
റബര്‍ബോട്ടില്‍ തുഴയുന്നത്.
ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ കമന്റുകളും ട്രോളുകളും ഇതിനോടകം ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ യാഥാര്‍ഥ്യം ഇതാണ്.

വെള്ളിയാഴ്ച്ചത്തെ എടുത്ത ഫോട്ടോയാണിത്. വെള്ളിയാഴ്ച്ച രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന തിരക്കിലായിരുന്നു കുഞ്ഞാലിക്കുട്ടി. രാവിലെ മുതല്‍ ഉച്ചവരെ അഞ്ചോളം ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കുകയും ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ക്യാമ്പംഗങ്ങളെ സമാധാനിപ്പിക്കുകയും ചെയ്തു. അതോടൊപ്പംതന്നെ അരീക്കോട് വെറ്റിലപ്പാറ ഓടക്കയം നെല്ലിയായി കോളനിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ ഏഴ് പേരുടേ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. തുടര്‍ന്നു ജുമഅ നമസ്‌ക്കാരം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോഴാണ് റോഡില്‍മുഴുവന്‍ വെള്ളംകയറിയത് ശ്രദ്ധയില്‍പ്പെട്ടത്. കുഞ്ഞാലിക്കുട്ടി വീട്ടില്‍നിന്നും പോകുന്ന സമയത്ത് ഇവിടെ വെള്ളം കയറിയിട്ടില്ലായിരുന്നു. തിരിച്ചുവന്നപ്പോഴാണ് വെള്ളം കയറിയത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ പ്രവര്‍ത്തകര്‍ സ്ഥലത്തുണ്ടായിരുന്ന റബ്ബര്‍ ബോട്ടില്‍ ഇരുത്തി കുഞ്ഞാലിക്കുട്ടിയെ വീട്ടിലെത്തിക്കുന്ന ദൃശ്യമാണ് വിവിധ ട്രോളുകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മുട്ടോളം വെള്ളത്തില്‍ കുഞ്ഞാലിക്കുട്ടി ബോട്ടില്‍ തുഴയുന്നതായാണ് മറ്റൊരു ആരോപണം. എന്നാല്‍ ഇത് ബോട്ടില്‍ കയറുമ്പോഴുള്ള ദൃശ്യം മാത്രമാണ്. പ്രവര്‍ത്തകര്‍ തള്ളിക്കൊണ്ടുപോയാണ് കുഞ്ഞാലിക്കുട്ടി അപ്പുറത്തെത്തിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യവും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

Sharing is caring!