റേഷന്‍ വിതരണം തടസ്സപ്പെടാതിരിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

റേഷന്‍ വിതരണം തടസ്സപ്പെടാതിരിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

മലപ്പുറം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് റേഷന്‍ വിതരണം തടസ്സപ്പെടാതിരിക്കാന്‍ സംസ്ഥാന പൊതുവിതരണ വകുപ്പ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
വൈദ്യുതി ബന്ധം തകരാറിലായത് മൂലം ഇ-പോസ് വഴിയുള്ള റേഷന്‍ വിതരണം നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ അതാത് താലൂക്ക് സപ്ലൈ ഓഫീസറുടെ അനുമതിയോടെ റജിസ്റ്ററില്‍ രേഖപ്പെടുത്തി റേഷന്‍ വിതരണം നടത്തേണ്ടതാണ്. തുടര്‍ന്ന് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്ന സമയത്ത് റേഷന്‍ വ്യാപാരി ഇ-പോസ് ഉപയോഗിച്ച് റജിസ്റ്ററില്‍ രേഖപ്പെടുത്തിയ വില്‍പ്പനയുടെ ബില്ല് തയ്യാറാക്കി ആഗസ്റ്റ് മാസത്തിലെ വിതരണം പൂര്‍ത്തിയാക്കുന്ന മുറക്ക് താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കുകയും വേണം.
മഴക്കെടുതി മൂലം സ്റ്റോക്ക് ഉപയോഗശൂന്യമായാല്‍ റേഷനിങ് ഇന്‍സ്പപക്ടര്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടെ സാനിധ്യത്തില്‍ പരിശോധിച്ച് മഹസര്‍ തയ്യാറാക്കി താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് സമര്‍പ്പിക്കേകേണ്ടതാണ്.
എന്‍.എഫ്.എസ്.എ ഗോഡൗണുകളില്‍ മഴ കാരണം സ്റ്റോക്ക് ഉപയോഗശൂന്യമായാല്‍ താലൂക്ക് സപ്ലൈ ഓഫീസറോ സിറ്റി റേഷനിങ് ഓഫീസറോ പരിശോധിച്ച് മഹസര്‍ തയ്യാറാക്കണം.
ഇത്തരത്തില്‍ തയ്യാറാക്കുന്ന മഹസര്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍, റെവന്യൂ അധികാരികള്‍ എന്നിവരെ ബോധ്യപ്പെടുത്തി റിപ്പോര്‍ട്ടാക്കി ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം.

Sharing is caring!