ഊര്‍ങ്ങാട്ടിരിയില്‍ ഉരുള്‍പൊട്ടലില്‍ ഏഴുപേര്‍ മരിച്ചു

അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ നെല്ലിയായി, കരിരി, ആനങ്ങാട്, കൈതങ്ങാട്, ഉള്‍പ്പെടെ ആറിടങ്ങളില്‍ 9 തവണ ഉരുള്‍പൊട്ടലുണ്ടായി. ഏഴു പേര് മരിച്ചു. 11 പേരെ കാണാനില്ല. സുന്ദരന്‍, സരോജിനി, മാധ, മാധയുടെ മകന് പ്രേമന്, ഉണ്ണികൃഷ്ണന്, പ്ലസ്ടു വിദ്യാര്‍ഥിനിയും ഉണ്ണികൃഷ്ണന്റെ ഭാര്യയുമായ അമ്പിളി, അമ്പിളിയുടെ സഹോദരി ശിഥില എന്നിവരാണ് മരിച്ചത്.
നെല്ലിയായി കോളനിയില്‍ മണ്ണിടിച്ചിലില്‍ നാലു വീടുകള്‍ പൂര്‍ണമായി ഒഴുകിപ്പോയി. കനത്ത മഴയും കാറ്റും വെള്ളപ്പാച്ചിലും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുന്നുണ്ട്. കരസേനാ, പൊലിസ്, നാട്ടുകാര്‍ ഇരുനൂറോളം പേര് ബാക്കിയുള്ളവര്‍ക്കായുള്ള തെരച്ചിലിലാണ്.
നെല്ലിയായിക്കു സമീപമുള്ള ആനപ്പാറ കോളനിയല്‍ രാവിലെ ഒന്‍പത് മണിക്ക് വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഇതോടെ 53 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.
ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ രണ്ടായിരത്തോളം വീടുകള്‍ വെള്ളത്തിനടിയിലാണ്. അരീക്കോട്, തിരുപറമ്പ് പഞ്ചായത്തിലുമായി വേറെയും 2000 വീടുകള്‍ വെള്ളത്തിലായിട്ടുണ്ട്.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]