പ്രളയത്തെ തുടര്‍ന്നു വീടുകളില്‍ നിന്നും മാറി താമസിക്കുന്ന നിലമ്പൂരിലെ ഇരുപതോളം കുടുംബങ്ങള്‍ക്ക് എസ്.കെ.എസ്.എസ്.എഫ് ലോഡ്ജ് സംവിധാനം ഏര്‍പ്പെടുത്തും

പ്രളയത്തെ തുടര്‍ന്നു വീടുകളില്‍ നിന്നും മാറി താമസിക്കുന്ന നിലമ്പൂരിലെ ഇരുപതോളം  കുടുംബങ്ങള്‍ക്ക് എസ്.കെ.എസ്.എസ്.എഫ് ലോഡ്ജ് സംവിധാനം ഏര്‍പ്പെടുത്തും

 

മലപ്പുറം: പ്രളയത്തെ തുടര്‍ന്നു വീടുകളില്‍ നിന്നും മാറി താമസിക്കുന്ന നിലമ്പൂരിലെ ഇരുപതോളം കുടുംബങ്ങള്‍ക്ക് എസ്.കെ.എസ്.എസ്.എഫ് ലോഡ്ജ് സംവിധാനം ഏര്‍പ്പെടുത്തും. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കാരണം വീടുകളില്‍ നിന്ന് മാറി സമീപത്തെ മറ്റു കുടുംബങ്ങളിലെ വീടുകളിലേക്ക് താമസം മാറ്റിയവരെയാണ് എസ്.കെ.എസ്.എസ്.എഫ് ഏറ്റെടുത്ത് പ്രത്യേക ലോഡ്ജ് ഏര്‍പ്പെടുത്തുന്നത്.
ക്യാംപിലേക്കാവശ്യമായ സൗകര്യങ്ങളും സാധന സാമഗ്രികളും അടുത്ത ദിവസം എത്തിച്ചുനല്‍കും. ഇതു സംബന്ധിച്ച് ഇന്നലെ ക്യാംപ് സന്ദര്‍ശിച്ച എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികള്‍ ഇതുസംബന്ധിച്ച് തഹസില്‍ദാറുമായി ചര്‍ച്ച നടത്തി. ക്യാംപിലേക്കാവശ്യമായവയുടെ ലിസ്റ്റ് തഹസില്‍ദാറില്‍ നിന്നും ശേഖരിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് ഇന്നലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.
ഭാരവാഹികളായ ശമീര്‍ ഫൈസി ഒടമല, ജലീല്‍ ഫൈസി അരിമ്പ്ര, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്,സി.ടി ജലീല്‍, ഫാറൂഖ് ഫൈസി മണിമൂളി, ശമീര്‍ ഫൈസി പുത്തനങ്ങാടി,ഉമര്‍ദാരിമി്,ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, നാസര്‍ മാസ്റ്റര്‍കരുളായി, എ.പി റഷീദ് വാഫി, സ്വദഖത്തുല്ലാഹ് ചെറുമുറ്റം, ഉസ്മാന്‍ ഫൈസി,സുബൈര്‍ മുഹ്്സിന്‍, സൈനുദ്ദീന്‍ ലത്വീഫി,സ്വാദിഖ് ഫൈസി,അമാനുല്ല ദാരിമി,ശിഹാബ് ഫൈസി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
എറണാംകുളത്തെ ക്യാംപുകളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയ 50 കുടുംബങ്ങള്‍ക്ക് ഇന്നു വീട്ടുപകരണങ്ങളും ഭക്ഷ്യധാന്യങ്ങളും കൈമാറും. പാലക്കാട് ജില്ലയില്‍ വിഖായ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ വീടുകളിലെ ശുചീകരണ പ്രവൃത്തികള്‍ ഇന്നു തുടരും. കനത്ത മഴയെ തുടര്‍ന്നു ജില്ലാകലക്ടറുടെ നിര്‍ദേശപ്രകാരം ഇന്നലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു.പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ എസ്.കെ.എസ്.എസ്.എഫ് സ്വരൂപിക്കുന്ന സഹായ നിധിയില്‍ നിന്നും ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു നല്‍കുന്നത്.

Sharing is caring!