കനത്ത മഴ: മലപ്പുറത്തെ സ്വാതന്ത്ര്യ ദിനാഘോഷം ലഘൂകരിച്ചു എം.എസ്.പിയിലെ പരേഡില്‍ നിന്നും വിദ്യാര്‍ഥികളെ ഒഴിവാക്കി

കനത്ത മഴ: മലപ്പുറത്തെ സ്വാതന്ത്ര്യ ദിനാഘോഷം ലഘൂകരിച്ചു എം.എസ്.പിയിലെ പരേഡില്‍ നിന്നും വിദ്യാര്‍ഥികളെ ഒഴിവാക്കി

മലപ്പുറം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം നടക്കുന്ന മലപ്പുറം എം.എസ്.പിയിലെ പരേഡില്‍നിന്നും വിദ്യാര്‍ഥികളെ ഒഴിവാക്കി.
കഴിഞ്ഞ ദിവസങ്ങളിലായി റിഹേഴ്‌സല്‍ നടത്തിയ വിദ്യാര്‍ഥികളും പരേഡില്‍ പങ്കെടുക്കാന്‍ തെയ്യാറായിരുന്നെങ്കിലും ജില്ലയിലെ കനത്ത മഴയും കെടുതികളും മുന്‍നിര്‍ത്തിയാണ് പരേഡില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നു മലപ്പുറം കലക്ടര്‍ അമിത് മീണ പറഞ്ഞു.
ആഘോഷപരിപാടികള്‍ ലഘൂകരിക്കാനാണ് ജില്ലാഭരണ കൂടം തീരുമാനിച്ചത്.

Sharing is caring!