സ്‌കൂളുകളുടെ അവധി പ്രഖ്യാപനം വൈകി അറിയിക്കുന്നത് പ്രയാസം സൃഷ്ടിക്കുന്നു

സ്‌കൂളുകളുടെ അവധി പ്രഖ്യാപനം വൈകി അറിയിക്കുന്നത് പ്രയാസം സൃഷ്ടിക്കുന്നു

മലപ്പുറം: ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നുണ്ടെങ്കില്‍ ഇവ അറിയിക്കാന്‍ വൈകുന്നത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളേയും അധ്യാപകരെയും പ്രയാസത്തിലാക്കുന്നു. മിക്ക കുട്ടികളും സ്‌കൂളുകളിലേക്കു പോയശേഷമാണ് ഇന്നു അവധി പ്രഖ്യാപനം ഉണ്ടായത്. രാവിലെ 8.30ഓടെയാണു അവധിപ്രഖ്യാപന വിവരം അറിയുന്നത്. മറ്റു പലരും ഒമ്പതു കഴിഞ്ഞാണ് അറിയുന്നത്. ഇതോടെ സ്‌കൂളിലേക്കുപോയ വിദ്യാര്‍ഥികളെ വിവരം അറിയിക്കാനുള്ള ഓട്ടത്തിലായിരുന്നു രക്ഷിതാക്കള്‍. കലക്ടറുടെ അവധി പ്രഖ്യാനം സോഷ്യല്‍ മീഡിയ വഴിയാണ് പ്രചരിച്ചതെന്നതിനാല്‍തന്നെ പലര്‍ക്കും അവധി പ്രഖ്യാപനത്തില്‍ വിശ്വാസ്യതയും വന്നില്ല. കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റാണ് പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. മാധ്യമങ്ങള്‍ക്ക് നേരത്തെ തന്നെ വിവരം അറിയിക്കാനും ജില്ലാഭരണ കൂടത്തിന് സാധിച്ചില്ല.

 

Sharing is caring!