ആഢ്യന്പാറയില് വീണ്ടും ഉരുള്‍പൊട്ടി, നാല് കുടുംബങ്ങളെ മാറ്റി

നിലമ്പൂര്‍: നിലമ്പൂര്‍ ആഢ്യന്‍പാറക്ക് സമീപം പന്തീരായിരം വനമേഖലയിലെ തേന്‍പാറയില്‍ ഇന്ന് ശക്തമായ ഉരുള്‍പൊട്ടലുണ്ടായി. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണു സംഭവം. കാഞ്ഞിരപുഴ നിറഞ്ഞുകവിഞ്ഞൊഴുകി. നേരത്തെ വെള്ളപൊക്കത്തില്‍ വീടുകള്‍ നശിച്ച മതില്‍മൂല കോളനിയിലടക്കം മലവെള്ളപ്പാച്ചിലുണ്ടായി. നമ്പൂരിപ്പൊട്ടി കാലിക്കടവിന് സമീപമുള്ള ഒമ്പത് വീടുകളില്‍ വീണ്ടും വെള്ളം കയറി കേടുപറ്റി. കാലിക്കടവ് പാലവും മൂടി. നമ്പൂരിപ്പൊട്ടി പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞവര്‍ വെള്ളമിറങ്ങിയതിനെ തുടര്‍ന്ന് ഞായറാഴ്ച്ചയോടെ വീടുകള്‍ വൃത്തിയാക്കി വീടുകളിലേക്ക് മാറിയിരുന്നു. ഇതിനിടയിലാണ് വീണ്ടും മലവെള്ളപ്പാച്ചിലുണ്ടായത്. ഇതോടെ വീണ്ടും ഇവര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മടങ്ങി. പുതുതായി നാല് കുടുംബങ്ങളെക്കൂടി ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ആഢ്യന്‍പാറ വൈദ്യുതി നിലയത്തിലെ ജീവനക്കാര്‍ ശബ്ദം കേട്ട് ഓടി രക്ഷപ്പെട്ടു. ആഢ്യന്‍പാറക്കു സമീപം മീന്മുട്ടി, ഒറ്റത്താണി മല എന്നിവിടങ്ങളിലും ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്ന് ജിയോളജിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
RECENT NEWS

മലപ്പുറത്തെ റയിൽവേ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഇടപെടൽ
മലപ്പുറം: ജില്ലാ ആസ്ഥാനത്തെ നഗരസഭയുടെ ജന സേവന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന റെയിൽവെ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് മലപ്പുറം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പാലക്കാട് റയിൽവെ ഡിവിഷണൽ മാനേജറെ നേരിൽ കണ്ട് നിവേദനം നൽകുകയും ചർച്ച [...]