മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ച് ജസ്ലല മാടശേരി

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ച് ജസ്ലല മാടശേരി

മലപ്പുറം: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ച് മുന്‍ കെ.എസ്.യു നേതാവും മലപ്പുറം പത്തപ്പിരിയം സ്വദേശിനി ആക്ടിവിസ്റ്റുമായ ജസ്ല മാടശേരി. മഴക്കെടുതികാരണം ബുദ്ധിമുട്ടിലായ കൈക്കുഞ്ഞുങ്ങളും അമ്മമാരും പെണ്‍കുട്ടികളുമുള്ള
തന്റെ വീടിന് സമീപം തന്നെയുള്ള നിലമ്പൂര്‍ മേഖലയിലുള്ള കുടുംങ്ങളെയാണ് ജസ്ല സ്വന്തംവീട്ടിലേക്ക് ക്ഷണിക്കുന്നത്.

നിലമ്പൂരിന്റെ തൊട്ടടുത്ത പ്രദേശമായ പത്തിപ്പിരിയത്താണ് ജസ്ലയുടെ സ്‌നേഹ വീട്.
പ്രയാസപ്പെടുന്ന മൂന്നു കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യം തന്റെ വീട്ടിലുണ്ടെന്നും ചെറിയ കുഞ്ഞുങ്ങള്‍ക്ക് കഴിക്കാനുള്ള പ്രത്യേക ഭക്ഷണസൗകര്യവും വീട്ടിലുണ്ടാകുമെന്ന് ജസ്ല പറയുന്നു.

ഇതുസംബന്ധിച്ചു ജസ്ല തന്റെ ഫേസ്ബുക്കിലും പോസറ്റിട്ടിട്ടുണ്ട്. തന്റെ സ്നേഹവിട്ടിലേക്ക് ദുരിതാശ്വാസ ക്യാമ്പിലുളള സ്വാഗതം എന്ന് പറയുന്ന പോസ്റ്റിനോടൊപ്പം വീടിന്റെ ഫോട്ടോയും ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്്, സഹായം ആവശ്യമുള്ളര്‍ അറിയാന്‍വേണ്ടി മാത്രമാണ് ജസ്ല ഇത്തരത്തില്‍ ഫേസ്ബുക്കില്‍ ഫോട്ടോയും വിവരവും പോസ്റ്റ് ചെയ്തത്.

തന്റെ വീട്ടിലേക്ക് ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ ക്ഷണിച്ചുകൊണ്ടുള്ള ജസ്ലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ:

മഴക്കെടുതി കാരണം ബുദ്ധിമുട്ടുന്ന കുട്ടികളോ..കൈകുഞ്ഞുങ്ങളുള്ള അമ്മമാരോ ദുരിതാശ്വാസ ക്യാമ്പുകളിലോ മറ്റോ പ്രയാസമനുഭവിക്കുന്നവരുണ്ടെങ്കില്‍..ബന്ധപ്പെടുക..
3 കുടുംബങ്ങള്‍ക്ക് ആവശ്യമുള്ള സൗകര്യത്തോടെ നമ്മുടെ വീട് തുറന്നിട്ടിട്ടുണ്ട്..

കുഞ്ഞുങ്ങള്‍ക്കുള്ള പ്രത്യേക ഭക്ഷണത്തിനും സൗകര്യങ്ങള്‍ക്കുംപ്രയാസമുണ്ടാവില്ല.
ബന്ധപ്പെടുക.
വസ്ത്രങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ളവരും അറീക്കുക.

(പത്തപ്പിരിയത്ത്)
മാടശ്ശേരി (ഹൗസ്)
കാരക്കുന്ന് (പി.ഒ)
കണ്ടാലപ്പെറ്റ

Sharing is caring!