പാണക്കാട് സാബിഖലി ശിഹാബ് തങ്ങളുടെ വല്ല്യുപ്പയും വടക്കാങ്ങര മഹല്ല് കാരണവരുമായ ഇമ്പിച്ചി കോയ തങ്ങള്‍(95) മരിച്ചു

മക്കരപറമ്പ്: വടക്കാങ്ങര മഹല്ല് കാരണവരും പൗരപ്രധാനിയുമായ വടക്കാങ്ങര തടത്തിലകുണ്ടിലെ പട്ടിക്കളത്തില് ഇമ്പിച്ചി കോയ തങ്ങള്‍(95) നിര്യാതനായി. വടക്കാങ്ങരയിലെ അന്‍സാറുല്‍ ഇസ്ലാം മദ്റസ സ്ഥാപക ട്രഷറര്‍, മഹല്ല് കമ്മിറ്റി രക്ഷാധികാരി, ഉപദേശക സമിതി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിരവധി മത സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. പരേതനായ കെ.പി.സെയ്താലിക്കോയ തങ്ങളുടെ മകനാണ്. മാതാവ്്: കടമ്പോട്ടില് മറിയുമ്മ (കാപ്പ് വെട്ടത്തൂര്‍). ഭാര്യ: ഹലീമ ബീവി. മക്കള്‍: ചെറിയ ബീവി (എസ്.കെ.എസ്.എസ്.എഫ് നേതാവ് പാണക്കാട് സയ്യിദ് സ്വാബിഖലി ശിഹാബ് തങ്ങളുടെ മാതാവ് ). സുഹ്റ മുത്തീവി, മുല്ല ബീവി, ഫളീല. മരുമക്കള്‍: പരേതനായ പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സയ്യിദ് സ്വാലിഹ് തങ്ങള്‍(കുറ്റൂര്‍), പി.എം.എസ്.പൂക്കോയ തങ്ങള്‍ (പുഴക്കാട്ടിരി), സെയ്തലവി കോയ തങ്ങള്‍ (കാടാമ്പുഴ).
സഹോദരങ്ങള്‍: പരേതനായ കെ.പി.പൂക്കോയ തങ്ങള്‍, കെ.പി.ആറ്റക്കോയ തങ്ങള്‍, കെ.പി.മുത്തുകോയ തങ്ങള്‍, കെ.പി.കുഞ്ഞി തങ്ങള്‍ ( കോണ്‍ഗ്രസ് മങ്കട ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ്) മുന്‍ എം.എല്‍.എ പരേതനായ കെ.കെ.എസ് തങ്ങളുടെ ജ്യേഷ്ഠ സഹോദരനാണ്. പ്രൊഫ. കെ.കെ.ആബിദ് ഉസൈന്‍ തങ്ങള്‍ എം.എല്‍.എ.സഹോദര മകനാണ്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി