മഴക്കെടുതി: മുസ്‌ലിംലീഗ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി: പി.കെ കുഞ്ഞാലിക്കുട്ടി

മഴക്കെടുതി:  മുസ്‌ലിംലീഗ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ചരിത്രത്തിലില്ലാത്തവിധം കേരളത്തെ ഗ്രസിച്ച മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുസ്‌ലിംലീഗ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം,പി അറിയിച്ചു. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായമെത്തിക്കേണ്ട സമയമാണിത്. വളരെ ദയനീയമായ രംഗങ്ങളാണ് ദുരിതമേഖലകളിലെല്ലാം,ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായങ്ങള്‍ അനിവാര്യമായിരിക്കുന്നു.

മലപ്പുറത്തെ ദുരിതബാധിത പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. മുസ്‌ലിംയൂത്ത്‌ലീഗ് വളണ്ടിയര്‍ അംഗങ്ങള്‍ സേവനരംഗത്തുണ്ട്, പ്രളയമേഖലകളില്‍ സഹായ സേവനസന്നദ്ധരായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം, നാളെ നിലമ്പൂര്‍ മേഖലയിലെ കാലവര്‍ഷക്കെടുതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു.

Sharing is caring!