മഴക്കെടുതിക്കും ഉരൂള്‍പൊട്ടലിനും പിന്നാലെ മമ്പാട് ഭൂമികിലുക്കവും ശബ്ദവും, കൂടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

നിലമ്പൂര്‍: മഴക്കെടുതിക്കും ഉരൂള്‍പൊട്ടലിനും പിന്നാലെ മമ്പാട് പൊങ്ങല്ലൂര്‍ പൂച്ചപ്പാറക്കുന്നില്‍ ഭൂമികിലുക്കവും ഭൂമിക്കുള്ളില്‍നിന്നും ശബ്ദവും. കൂടുംബങ്ങളെ മാറ്റിപ്പാര്‍പിച്ചു
ഇന്ന് രാവിലേ ഏഴോടെ രണ്ട് തവണ ശബ്ദമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് 10-മണിയോടെ വീണ്ടും വലിയ ശബ്ദം ഉയര്‍ന്നു. ഈ സമയം നിലമ്പൂര്‍ സി.ഐ. ഉള്‍പ്പെടെ പോലീസുകാരും സ്ഥലത്തുണ്ടായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് പ്രദേശത്ത് ആദ്യമായി മുഴക്കം ശ്രദ്ധയില്‍പ്പെട്ടത്. രാത്രി ഒന്‍പതോടെ വീണ്ടും ശബ്ദം മുഴങ്ങിയതോടെ ഇവിടെ ജനം സംഘടിച്ചു. കളക്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരേയും ജന പ്രതിനിധികളേയും വിവരം ധരിപ്പിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. മൂന്ന് വീടുകള്‍ക്ക് വിള്ളല്‍ കണ്ടെത്തി. ഇതില്‍ ഒരു വീടിന്റെ മുന്‍വശത്തെ ജനലിനോട് ചേര്‍ന്ന് രണ്ട് മീറ്ററോളം നീളത്തില്‍ വിള്ളലുണ്ട്. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് 40-ഓളം കുടുംബങ്ങള്‍ വെള്ളിയാഴ്ച രാത്രിതന്നെ ബന്ധുവീടുകളിലേക്ക് താമസം മാറിയിരുന്നു.
എം.എല്‍.എമാരായ എ.പി. അനില്‍കുമാര്‍, പി.കെ. ബഷീര്‍ എന്നിവരും സ്ഥലത്ത് സന്ദര്‍ശനം നടത്തി.
RECENT NEWS

ബസ് ബ്രേക്ക് ചവിട്ടിയപ്പോള് തലയിടിച്ച് വീണ് യാത്രക്കാരന് മരിച്ചു
താനൂര്: ബസില് തലയിടിച്ച് വീണ് മധ്യവയസ്ക്കന് മരണപ്പെട്ടു. അപ്രതീക്ഷിതമായി ബസ് ബ്രേക്ക് ചവിട്ടിയപ്പോഴാണ് അപകടം സംഭവിച്ചത്. താനൂര് ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന സുരേഷാണ് മരണപ്പെട്ടത്. കോട്ടക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് [...]