പൊങ്ങലൂര് പാലം അപകടാവസ്ഥയില്‍: പി.കെ ബഷീര്‍ എം.എല്‍.എ സന്ദര്‍ശിച്ചു

മലപ്പുറം: എടവണ്ണ പൊങ്ങലൂര് പാലം അപകടാവസ്ഥയില്‍. പി.കെ ബഷീര്‍ എം.എല്‍.എ സന്ദര്‍ശിച്ചു
ചാലിയാര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെ ആണ് പി കെ ബഷീര്‍ എം എല്‍ എ പൊങ്ങലൂര് പാലത്തിന്റെ അപകടാവസ്ഥ നേരിട്ട് കണ്ടത്. ഉടന്‍ തന്നെ എം എല്‍ എ അവിടെ ഇറങ്ങി ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ ആരാഞ്ഞു. അനില്‍കുമാര്‍ എം എല്‍ എ യോട് കാര്യങ്ങള്‍ ധരിപ്പിക്കുമെന്ന് പറഞ്ഞാണ് അദ്ദേഹം അവിടെ നിന്ന് മടങ്ങിയത്. സ്വന്തം മണ്ഡലം അല്ലാതിരുന്നിട്ടും എം.എല്‍.എയുടെ ഇടപെടല്‍ ശ്രദ്ധേയമായി.
ഇതോടൊപ്പം തന്നെ മേഖലയിലെ ഒരു വീടിന് ഭൂമി കുലുക്കത്തില്‍ കേടു പറ്റിയതും അദ്ദേഹം പോയി സന്ദര്‍ശിച്ചു.
RECENT NEWS

ഭർതൃ വീട്ടിലെ യുവതിയുടെ മരണം ഗാർഹിക പീഢനം മൂലമെന്ന് പരാതി
കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്യാൻ കാരണം ഗാർഹിക പീഡനം മൂലമെന്ന് പരാതി. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയാണ് തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്. ഷെബിനയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ [...]