ദുരിത ബാധിതര്‍ക്കൊപ്പം അന്‍വര്‍ എം.എല്‍.എ

ദുരിത ബാധിതര്‍ക്കൊപ്പം അന്‍വര്‍ എം.എല്‍.എ

മലപ്പുറം: ഇന്ന് നിലമ്പൂര്‍ മണ്ഡലത്തിലെ വിവിധ ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും പി.വി അന്‍വര്‍ എം.എല്‍.എ സന്ദര്‍ശിച്ചു.

.മൂര്‍ക്കനാട്,നട്ടുവത്ത്,എരുമമുണ്ട,കരുവാരക്കുണ്ട് എന്നീ മേഖലകളിലെ വിവിധ ക്യാംപുകളില്‍ കഴിയുന്ന ദുരിതബാധിതര്‍ക്ക് എല്ലാ വിധ സഹായങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒരുക്കി.

നാളെ ദുരിതബാധിത പ്രദേശങ്ങള്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീലും സന്ദര്‍ശിക്കും.നിലമ്പൂര്‍ മണ്ഡലത്തിന്റെ എം.എല്‍.എ എന്ന നിലയിലും വ്യക്തിപരമായും ഏത് പ്രതിസന്ധിയിലും നിലമ്പൂരിലെ ജനങ്ങള്‍ക്കൊപ്പം എന്നും ഉണ്ടാകുമെന്ന് പി.വി അന്‍വര്‍ പറഞ്ഞു.

വെള്ളപ്പാച്ചിലില്‍ തകര്‍ന്ന മൂര്‍ക്കനാട് പാലത്തിന്റെ വിഷയം അടിയന്തരമായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തും.ദുരിതബാധിതര്‍ക്ക് സഹായധനവും നഷ്ടപരിഹാരവും ഏറ്റവും വേഗത്തില്‍ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും.
ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ലഭ്യമാണെങ്കിലും അവിടെ കഴിയുന്നവര്‍ക്ക് നമ്മുടെ ഏവരുടെയും പിന്തുണയും സഹകരണവും ഈ ഘട്ടത്തില്‍ ആവശ്യമാണ്.വിവിധ സംഘടനകളും കഴിയുന്ന വ്യക്തികളും ഈ വിഷയത്തില്‍ അടിയന്തരമായി തന്നെ ഇടപെടണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നതായും പി.വി അന്‍വര്‍ എം.എല്‍്എ പറഞ്ഞു.

Sharing is caring!