ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 1743 പേര്‍

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍  കഴിയുന്നത് 1743 പേര്‍

നിലമ്പൂര്‍: ജില്ലയില്‍ മഴക്കെടുതി നാശം വിതച്ച മേഖലകളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 1743 പേര്‍. ജില്ലയില്‍ ആകെ 19 ദുരിതാശ്വാസ ക്യാമ്പുകളിലാണ് തുറന്നിട്ടുള്ളത്.   നിലമ്പൂര്‍ താലൂക്കില്‍ 14ഉം കൊണ്ടോട്ടി താലൂക്കില്‍ മൂന്നും ഏറനാട്, പൊന്നാനി താലൂക്കുകളില്‍ ഓരോ ദുരിതാശ്വാസ ക്യാമ്പുകള്‍ വീതവുമാണ് പ്രവര്‍ത്തിക്കുന്നത്. കുറുമ്പലങ്ങോട് ജി.എല്‍.പി സ്‌കൂള്‍ (128 പേര്‍), ചെലശ്ശേരിക്കുന്ന് ചര്‍ച്ച് (42 പേര്‍), നമ്പൂരിപ്പൊട്ടി മസ്ജിദ് (66 പേര്‍), അകമ്പാടം ഇടിവണ്ണ എല്‍.പി.എസ് (73 പേര്‍), മമ്പാട് മുനവ്വറുല്‍ മദ്രസ (72 പേര്‍), മമ്പാട് പീസ് പബ്ലിക് സ്‌കൂള്‍ (24 പേര്‍), പുള്ളിപ്പാടം പൊങ്ങല്ലൂര്‍ ജി.എല്‍.പി.എസ് (10 പേര്‍), കുറുമ്പലങ്ങോട് നിര്‍മല എച്ച്.എസ്.എസ് (132 പേര്‍), വണ്ടൂര്‍ എലിപ്പാട്ട (128 പേര്‍), കരുവാരക്കുണ്ട് നളന്ദ കോളേജ്(47 പേര്‍), കരുവാരക്കുണ്ട് തരിശ് ജി.എല്‍.പി.എസ് (328 പേര്‍), ചോക്കാട് സ്‌കൂള്‍ (15 പേര്‍), അകമ്പാടം നരിപൊയില്‍ (80 പേര്‍), അകമ്പാടം മൂലേപ്പാടം ചര്‍ച്ച് (13 പേര്‍) തുടങ്ങിയവയാണ് നിലമ്പൂര്‍ താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍.
ഏറനാട് താലൂക്കില്‍ വെറ്റിലപ്പാറ ഓടക്കയം ജി.യു.പി.എസ് (34 പേര്‍), കൊണ്ടോട്ടി താലൂക്കില്‍ വാഴക്കാട് ജി.എം.യു.പി.എസ് (230 പേര്‍), പണിക്കരപ്പുറായ സി.എച്ച് സ്‌കൂള്‍ (242 പേര്‍), വാഴയൂര്‍ അഴിഞ്ഞിലം എ.യു.പി സ്‌കൂള്‍(15 പേര്‍) എന്നിവിടങ്ങളിലും പൊന്നാനി താലൂക്കില്‍ ഈഴവതുരുത്തി ചമ്രവട്ടം പ്രൊജക്ട് ഓഫീസ് ബില്‍ഡിംഗിലും (64 പേര്‍) ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ അറിയിച്ചു. അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. ആരും പരിഭ്രാന്തരാകേണ്ടതില്ല. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
2. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
4. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
5. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
6. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം..
7. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ മടി കാണിക്കരുത് .
8. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക.
9. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍
ട്രോള്‍ ഫ്രീ നമ്പര്‍- 1077
മലപ്പുറം കളക്ടറേറ്റിലെ ദുരന്തനിവാരണ സെല്‍- 04832 736320.
നിലമ്പൂര്‍ താലൂക്ക്- 04931 221471
കൊണ്ടോട്ടി താലൂക്ക് – 04832 713311
ഏറനാട് താലൂക്ക് – 04832 766121
തിരൂര്‍ താലൂക്ക് – 04942 422238
പൊന്നാനി താലൂക്ക് – 04942 666038
പെരിന്തല്‍മണ്ണ താലൂക്ക് – 04933 227230
തിരൂരങ്ങാടി താലൂക്ക് – 04942 461055

Sharing is caring!