പാളം മുറിച്ചുകടക്കുന്നതിനിടെ ഭാര്യയുടെ കണ്‍മുന്നില്‍ ഭര്‍ത്താവ് ട്രയിനിടിച്ച് മരിച്ചു

പാളം മുറിച്ചുകടക്കുന്നതിനിടെ  ഭാര്യയുടെ കണ്‍മുന്നില്‍  ഭര്‍ത്താവ് ട്രയിനിടിച്ച് മരിച്ചു

 

പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ ഭാര്യയുടെ കണ്‍മുന്നില്‍ ഭര്‍ത്താവിന് ട്രയിനിടിച്ച് മരിച്ചു.പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശിയും പാലത്തിങ്ങലിലെ ഓട്ടോ ഡ്രൈവറുമായ വലിയപീടിയേക്കല്‍ മുഹമ്മദ് കോയ (60)യാണ് മരിച്ചത്. ഭാര്യഖദീജ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട്ടേക്ക് പോകുവാന്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ട വണ്ടിയില്‍ കയറുവാന്‍ പാളം മുറിച്ചു കടക്കുന്നതിനിടെ അടുത്ത ട്രാക്കിലൂടെ കുതിച്ചെത്തിയ മറ്റൊരു ട്രയിനിടിച്ചാണ് അപകടം. മക്കള്‍: നൗഫല്‍, മുംതാസ്, ഇഖ്ബാല്‍, സുലൈഖ, ശരീഫ്
മരുമക്കള്‍ : സമീര്‍ ,മുജീബ്

Sharing is caring!