മഴക്കെടുതി;പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം
വളാഞ്ചേരി:മഴക്കെടുതി മൂലം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾക്കുണ്ടായ പ്രയാസങ്ങൾ നേരിടുന്നതിനും കൃഷി നാശനഷ്ടങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും വിവിധ വകുപ്പുദ്യോഗസ്ഥരും പങ്കെടുത്തു. ഇരിമ്പിളിയം, കുറ്റിപ്പുറം പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ പുഴയിൽ നിന്നും വെള്ളം കയറി ആളുകൾ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിലാണ് എം.എൽ.എയുടെ നേതൃത്വത്തിൽ
മണ്ഡലത്തിലെ കുറ്റിപ്പുറം ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടെയും ഉദ്യോഗസ്ഥന്മാരുടെയും യോഗം ചേർന്നത്. ആളുകളുടെ ഭീതിയകറ്റുന്നതിനും ജാഗ്രതാ നിർദ്ദേശം നൽകുന്നതിനും ഇരിമ്പിളിയം, കുറ്റിപ്പുറം പഞ്ചായത്തുകളിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാർട്ടികളുടേയും സന്നദ്ധ ,സാമൂഹ്യ പ്രവർത്തകരുടേയും
അടിയന്തിര യോഗം ചേരാൻ തീരുമാനിച്ചു. കാർഷിക മേഖലയിലുണ്ടായ നാശ നഷ്ടങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർക്കും
തകർന്ന ഗ്രാമീണ റോഡുകളുടെ റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗത്തിനും മറ്റു റിപ്പോർട്ടുകൾ തയ്യാറാക്കാൻ റവന്യു വിഭാഗത്തിനും നിർദ്ദേശം നൽകി. മഴക്കെടുതിയിലും ഗെയ്ൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് കൃഷി പ്രദേശങ്ങളിലുണ്ടാക്കിയ മാറ്റങ്ങൾ പൂർവ്വസ്ഥിതിയിലാക്കാത്തത് മൂലവും
കർഷകർക്കുൾപ്പെടെയുണ്ടായ നാശ നഷ്ടങ്ങളും സർക്കാറിന്റെയും അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും ആവശ്യമായ സഹായങ്ങൾ ലഭിക്കുന്നതിന് സർക്കാറിൽ സമ്മർദ്ദം ചെലുത്തുമെന്നും പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ എം. ഷാഹിന ടീച്ചർ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി.ഉമ്മുകുത്സു (ഇരിമ്പിളിയം ) സി.ടി.ഷമീല (കുറ്റിപ്പുറം) ജനപ്രതിനിധികളായ കൈപ്പള്ളി അബ്ദുള്ളക്കുട്ടി, മൊയ്തു എടയൂർ, പരീത് കരേക്കാട് , കെ.ടി.സിദ്ദീഖ്, എ.പി. സബാഹ്, മാണിക്യൻ,
ഫസീല ടീച്ചർ ,ടി.കെ റസീന, വി.ടി.അമീർ , മുസ്തഫ ചിറ്റകത്ത്, കർഷക പ്രതിനിധികളായ ടി.പി മാനു, ബാവഹാജി ,ബി.ഡി.ഒ അജിത, അസിസ്റ്റന്റ് അഗ്രികൾച്ചർ അസിസ്റ്റന്റ് സൂസന്ന ജോർജ്ജ്, രാജീവ് എന്നിവർ പങ്കെടുത്തു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]