നിലമ്പൂരില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടത്തെ ചൊല്ലിയും തര്‍ക്കും

നിലമ്പൂരില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടത്തെ ചൊല്ലിയും തര്‍ക്കും

നിലമ്പൂര്‍: ചെട്ടിയാംപാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമോ വേണ്ടയോ എന്നതു സംബന്ധിച്ച അനിശ്ചിതത്വം തുടര്‍ നടപടികള്‍ വൈകിച്ചു. ഇന്നലെ രാവിലെ 8.30ന് മിഥുന്റെയും തുടര്‍ന്ന് കുഞ്ഞിയുടെയും മൃതദേഹം കണ്ടെടുത്ത ശേഷം ജീപ്പില്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റുകായിരുന്നു. ഗീത, നവനീത്, നിവേദ് എന്നിവരുടെ മൃതദേഹങ്ങള്‍ ഒമ്പതരക്കും ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. പരുക്കുകളുള്ളതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ വൈകി. പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്ന അഭിപ്രായം ഉയര്‍ന്നു. ആര്യാടന്‍ മുഹമ്മദ്, പി.കെ ബഷീര്‍ എം.എല്‍.എ, എന്നിവര്‍ കലക്ടര്‍ അമിത് മീണയെ ബന്ധപ്പെട്ടു അരീക്കോട് തോണിദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ വിട്ടുകൊടുത്തതും ചൂണ്ടിക്കാട്ടി. കലക്ടര്‍ അമിത് മീണ പോസ്റ്റ് മോര്‍ട്ടം വേണ്ടെന്ന് സമ്മതിച്ചു. വേണമെന്ന് ചീഫ് സെക്രട്ടറിയും അറിയച്ചതോടെ ആശയക്കുഴപ്പമായി. അതിനിടെ സ്ഥലത്തെത്തിയ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, എം.എല്‍.എമാരായ എം. ഉമ്മര്‍, പി.വി അന്‍വര്‍ എന്നിവര്‍ മുഖ്യമന്ത്രിയുമായും സംസാരിച്ചു. ചീഫ് സെക്രട്ടറി നിലപാടില്‍ മാറ്റംവരുത്തിയില്ല. ജില്ലാ പോലീസ് മേധാവി പ്രദീഷ്‌കുമാറും ആശുപത്രിയിലെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പോലീസ് പൂര്‍ത്തിയാക്കി. രണ്ടിന് പോസ്റ്റ്‌മോര്‍ട്ടം തുടങ്ങി. നിയമവശം ചൂണ്ടികാട്ടി മൂന്നു മൃതദേഹങ്ങളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാകൂ എന്ന് ആശുപത്രി അധികൃതര്‍ നിലപാടെടുത്തു. ഒടുവില്‍ മൃതദേഹങ്ങളെല്ലാം പോസ്റ്റ് മോര്‍ട്ടം നടത്തി ആറിന് വിട്ടുകൊടുത്തു.
കുഞ്ഞിയുടെ മൃതദേഹം നിലമ്പൂര്‍ നഗരസഭ, ഗീത, നവനീത്, നിവേദ് എന്നിവരുടെത് അമരമ്പലം പഞ്ചായത്ത് വാതക ശ്മശാനങ്ങളില്‍ സംസ്‌ക്കരിച്ചു. മൂത്തേടം ചെമ്മന്തിട്ട പൊതുശ്മശാനത്തില്‍ മിഥുന്റെ സംസ്‌കാരം നടത്തി.

Sharing is caring!