എരുമമുണ്ടയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ സുബ്രഹ്മണ്യന്റെ മൃതദേഹം കണ്ടെടുത്തു

നിലമ്പൂര്‍: എരുമമുണ്ട ചെട്ടിയാംപാറ ഉരുള്‍പൊട്ടലിലുണ്ടായ പ്രദേശത്ത്‌സൈന്യത്തിന്റെ നേതുത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.കാണാതായ ചാലിയാര്‍ പഞ്ചായത്തിലെ ചെട്ടിയന്‍പാറ പറന്പാടന്‍ സുബ്രഹ്മണ്യ (32) ന്റെ മൃതദേഹം കണ്ടെടുത്തു.
ഇന്നു രാവിലെ ഒന്പതു മണിയോടെയാണ് കോയന്പത്തൂരില്‍ നിന്നെത്തിയ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. ഉരുള്‍പൊട്ടല്‍ നടന്ന വീടിനു സമീപത്തു നിന്നാണ് സുബ്രഹ്മണ്യന്റെ മൃതദേഹം കാണപ്പെട്ടത്. ഇന്നലെ കുടുംബത്തിലെ അഞ്ചുപേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു.
സുബ്രഹ്മണ്യന്റെ മാതാവ് പറന്പാടന്‍ കുഞ്ഞി (50), ഭാര്യ ഗീത (29), മക്കളായ നവനീത് (ഒന്പത്), നിവേദ് (മൂന്ന്), കുഞ്ഞിയുടെ സഹോദരിയുടെ മകന്‍ മിഥുന്‍ (16) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിരുന്നത്. ഇതില്‍ സുബ്രഹ്മണ്യനെ കാണാതായതിനെത്തുടര്‍ന്നു വൈകുന്നേരം വരെ തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് സൈന്യത്തിന്റെ സഹായം തേടിയത്. ഇന്നു രാവിലെ തെരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. സുബ്രഹ്മണ്യന്റെ മൃതദേഹം സൈനിക വാഹനത്തില്‍ നിലന്പൂര്‍ ജില്ലാശുപത്രിയിലെത്തിച്ചു.
RECENT NEWS

ബസ് ബ്രേക്ക് ചവിട്ടിയപ്പോള് തലയിടിച്ച് വീണ് യാത്രക്കാരന് മരിച്ചു
താനൂര്: ബസില് തലയിടിച്ച് വീണ് മധ്യവയസ്ക്കന് മരണപ്പെട്ടു. അപ്രതീക്ഷിതമായി ബസ് ബ്രേക്ക് ചവിട്ടിയപ്പോഴാണ് അപകടം സംഭവിച്ചത്. താനൂര് ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന സുരേഷാണ് മരണപ്പെട്ടത്. കോട്ടക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് [...]