കൊണ്ടോട്ടി, നിലമ്പൂര്‍ താലൂക്കിലും ഏറനാട് താലൂക്കില്‍ ഭാഗികമായും അവധി

കനത്ത മഴ തുടരുന്നതില്‍ കൊണ്ടോട്ടി, നിലമ്പൂര്‍ താലൂക്കുകളില്‍ മുഴുവനായും ഏറനാട് താലൂക്കില്‍ ഭാഗികമായും പ്രൊഫഷനല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഏറനാട് താലൂക്കിലെ എടവണ്ണ, പാണ്ടിക്കാട്, അരീക്കോട്, ഊര്‍ങ്ങാട്ടിരി, കീഴുപറമ്പ് പഞ്ചായത്തുകലിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അങ്കണവാടികല്ക്കും അവധി ബാധകമാണ്.
കനത്ത മഴ തുടരുന്നതില്‍ ജില്ലയുടെ മലയോര മേഖലകളെല്ലാം ഭീതിയില്‍ കഴിയുകയാണ്. പലയിടങ്ങളിലും പുഴ കര കവിഞ്ഞൊഴുകിയിട്ടുണ്ട്. നിലമ്പൂരിന്റെ പല ഭാഗത്തും റോഡില്‍ വെള്ളം കയറിയത് ഗാതഗതം തടസ്സപ്പെടുന്നതിന് കാരണമായി. നിലമ്പൂര്‍ ജനതപ്പടിയില്‍ റോഡ് വെള്ളത്തിലായ സ്ഥിതിയാണുള്ളത്. തമിഴ്നാട്ടിലേക്കുള്ള വാഹനങ്ങളും ചരക്ക് വാഹനങ്ങളുമെല്ലാം റോഡില്‍ കുടുങ്ങിയത് ഏറെ ബുദ്ധിമുട്ടായി
RECENT NEWS

ജമാഅത്ത് ഇസ്ലാമിക്കെതിരെ മനുഷ്യപക്ഷ സദസ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
എടക്കര: സിപിഎം നേതാവ് എൻ കണ്ണനെതിരെയും മലപ്പുറത്തിനെതിരെയും വർഗീയ–- ദേശവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെയും മീഡിയവണ്ണിന്റെയും വർഗീയ അജണ്ടൾക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. ‘ഇസ്ലാമിക സംഘപരിവാരത്തിന്റെ ഇരുട്ടുമുറി ഭീകരതയെ ചെറുക്കുക‘ [...]