താനൂരില്‍ ഡി.വൈ.എഫ്.ഐ സ്ഥാപിച്ച ബോര്‍ഡ് നശിപ്പിച്ച നിലയില്‍

താനൂര്‍: ഡിവൈഎഫ്ഐ സ്വാതന്ത്ര്യ സംഗമത്തിന്റെ ഭാഗമായി കുണ്ടൂര്‍ അത്താണിക്കലില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡ് രാത്രിയുടെ മറവില്‍ നശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. അതേ സമയം ഡിവൈഎഫ്ഐ ബോര്‍ഡ് നിലനിന്നിരുന്ന സ്ഥലത്ത് മുസ്ലിംയൂത്ത് ലീഗ് ബോര്‍ഡ് ഉയര്‍ന്നത് സംശയം വര്‍ധിപ്പിക്കുന്നുണ്ടെന്ന് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു.
മാത്രമല്ല സമീപത്തെ ബോര്‍ഡുകള്‍ക്കും പരിക്ക് പറ്റിയിട്ടുണ്ടെന്നും അന്നേ ദിവസം നന്നമ്പ്ര ശിഹാബ് തങ്ങള്‍ കോളേജ് യൂണിയന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാത്രി ഏറെ വൈകിയും പ്രദേശത്തെ യൂത്ത് ലീഗ്, എംഎസ്എഫ് പ്രവര്‍ത്തകര്‍ ഇവിടെയുണ്ടായിരുന്നുവെന്നും ഡിവൈ.എഫ്.ഐ ആരോപിച്ചു.
ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താനൂര്‍ എസ് ഐ നവീന്‍ ഷാജ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുമെന്ന് എസ് ഐ പറഞ്ഞു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ വി എ കാദര്‍, പ്രസിഡന്റ് മനുവിശ്വനാഥ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.#
RECENT NEWS

ഭർതൃ വീട്ടിലെ യുവതിയുടെ മരണം ഗാർഹിക പീഢനം മൂലമെന്ന് പരാതി
കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്യാൻ കാരണം ഗാർഹിക പീഡനം മൂലമെന്ന് പരാതി. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയാണ് തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്. ഷെബിനയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ [...]