നിലമ്പൂര്‍ താലൂക്കില്‍ നാളെയും സ്‌കൂളുകള്‍ക്ക് അവധി

നിലമ്പൂര്‍  താലൂക്കില്‍ നാളെയും  സ്‌കൂളുകള്‍ക്ക് അവധി

നിലമ്പൂര്‍: നിലമ്പൂര്‍ താലൂക്കില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെയും നിലമ്പൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മലപ്പുറം ജില്ലാ കലക്ടര്‍ അവധിപ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കുമാണ് നാളെയും മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ അവധിപ്രഖ്യാപിച്ചത്.

ചൊവ്വാഴ്ച രാത്രി ആരംഭിച്ച കനത്ത മഴ നിലമ്പൂരില്‍ തുടരുകയാണ്. ചാലിയാറിലും പോഷകനദികളും നിറഞ്ഞു കവിഞ്ഞു. അന്തര്‍സംസ്ഥാന പാതയായ കോഴിക്കോട് നിലമ്പൂര്‍ ഗൂഡല്ലൂര്‍ റോഡില്‍ മൂന്നിടങ്ങളില്‍ വെള്ളം കയറി ഗതാഗതം മുടങ്ങി. മൂന്ന് കിലോമീറ്ററിനുള്ളിലായുള്ള വെളിയംതോട്, ജനതപടി, ജ്യോതിപടി എന്നിവിടങ്ങളിലാണ് റോഡിലേക്ക് മഴവെള്ളം കുത്തിയൊലിച്ചെത്തിയത്. റോഡില്‍ വെള്ളം കയറിയതിനാല്‍ കാര്‍ ഉള്‍പ്പടെയുള്ള ചെറിയ യാത്രവാഹനങ്ങളുടെ യാത്രമുടങ്ങി.

Sharing is caring!