ഗള്‍ഫുകാരന്റെ ഭാര്യയെ വീട്ടില്‍ കയറി പീഡിപ്പിച്ച പ്രതി റിമാന്‍ഡില്‍

ഗള്‍ഫുകാരന്റെ ഭാര്യയെ വീട്ടില്‍ കയറി പീഡിപ്പിച്ച പ്രതി റിമാന്‍ഡില്‍

മലപ്പുറം: ഗര്‍ഫുകാരന്റെ ഭാര്യയെ പീഡിപ്പിച്ച് മുങ്ങിയ പ്രതി പിടിയില്‍. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. തവനൂര്‍ കടകശ്ശേരി സ്വദേശി പുതുപറമ്പില്‍ ഫിറോസിനെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.

ഭര്‍ത്താവ് വിദേശത്തുള്ള കടകശേരി സ്വദേശിനിയായ യുവതിയെയാണു പ്രതി വീട്ടില്‍കയറി ബലാല്‍ക്കാരണമായി പീഡിപ്പിച്ചത്. വീട്ടിലെത്തി തന്നെ ബലാല്‍ക്കാരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി കുറ്റിപ്പുറം പോലീസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ മേയ്മാസമാണ് പീഡനം നടന്നത്. തുടര്‍ന്ന് വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതി ഫിറോസിനെ കഴിഞ്ഞദിവസം പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് കുറ്റിപ്പുറം എസ്.ഐ. ബഷീര്‍ ചിറയ്ക്കല്‍ അറസ്റ്റുചെയ്തത്.

Sharing is caring!