കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് വിജയം: എം.എസ്.എഫ് അഹ്ലാദം പ്രകടനം നടത്തി

കാലിക്കറ്റ് യൂണിവേഴ്സിറ്റി  സെനറ്റ് വിജയം: എം.എസ്.എഫ്  അഹ്ലാദം പ്രകടനം നടത്തി

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി മണ്ഡലത്തില്‍ നിന്നും സര്‍വ്വ കലാശാല സെനറ്റിലേക്ക് വിജയിച്ച മലപ്പുറം ജില്ലയിലെ മെമ്പര്‍മാരെ ഉള്‍പ്പെടുത്തി മലപ്പുറത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനവും സ്വികരണവും നല്‍കി ചടങ്ങ് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ശരീഫ് വടക്കയില്‍ ഉദ്ഘാടനം ചെയ്തു.വി.പി.അഹമ്മദ് സഹീര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.പി.ഹാരിസ് തെരഞ്ഞെടുത്ത പ്രതിനിധികളെ ആദരിച്ചു. ജില്ലാ ഭാരവാഹികളായ സാദിഖ് കൂളമടത്തില്‍, റിയാസ് പുല്‍പ്പറ്റ, കബീര്‍ മുതുപറമ്പ്, ടി.നിയാസ്, ഇ.വി.ഷാനവാസ്, നജ്മ തബ്ശിറ, സിത്താര, ഷഹന, ഫാരിസ് പൂക്കോട്ടൂര്‍, സജീര്‍ കളപ്പാടന്‍, റാഷിദ് പഴേരി, ടി.പി.നബില്‍, വി.എ വഹാബ് എന്നിവര്‍ പ്രസംഗിച്ചു. സ്വികരണത്തിന് നന്ദി അര്‍പ്പിച്ച് സെനറ്റ് മെമ്പര്‍മാരായി തിരഞ്ഞെടുത്ത ഹക്കീം തങ്ങള്‍, ശിഫ.എം പ്രസംഗിച്ചു. ശേഷം മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു.

Sharing is caring!