ശരീരത്തില്‍ മാരകമായ മുറിവുകളോടെ യുവാവിന്റെ മൃതദേഹം മലപ്പുറത്ത്

ശരീരത്തില്‍ മാരകമായ മുറിവുകളോടെ യുവാവിന്റെ മൃതദേഹം മലപ്പുറത്ത്

മലപ്പുറം: ശരീരത്തില്‍ മാരകമായ മുറിവുകളോടെ യുവാവിന്റെ മൃതദേഹം പരപ്പനങ്ങാടി റോഡരികില്‍ കണ്ടെത്തി.  വള്ളിക്കുന്ന് ആനയറങ്ങാടി കിഴക്കേ പീടികയില്‍ അലി അക്ബര്‍ (44) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയാണു നാട്ടുകാര്‍ മൃതദേഹം കണ്ടത്. വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയതാണെന്നാണ് ആദ്യം കരുതിയതെങ്കിലും പരുക്കുകളുടെ സ്വഭാവം കണക്കിലെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

ഡിസംബറില്‍, കൊച്ചി മെട്രോയുടെ പാളത്തിലിറങ്ങിയതിനെത്തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ആളാണ് അലി അക്ബര്‍. പാലാരിവട്ടം സ്റ്റേഷനില്‍ വച്ച് ട്രാക്കിലിറങ്ങി, ചങ്ങമ്പുഴ പാര്‍ക്ക് ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. അധികൃതര്‍ പാളത്തിലെ വൈദ്യുതിബന്ധം വിച്ഛേദിക്കുകയും അരമണിക്കൂറോളം സര്‍വീസ് തടസ്സപ്പെടുകയും ചെയ്തു. മാനസികാസ്വാസ്ഥ്യമുള്ളതായി പറയുന്നു

Sharing is caring!