പണിമുടക്ക്. മലപ്പുറം ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി അടക്കമുള്ള ബസുകളും ഓട്ടോകളും ഓടുന്നില്ല

പണിമുടക്ക്. മലപ്പുറം ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി അടക്കമുള്ള ബസുകളും ഓട്ടോകളും ഓടുന്നില്ല

മലപ്പുറം: മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ദേശീയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്.

സ്വകാര്യ ബസുകള്‍, ചരക്കുവാഹനങ്ങള്‍, ഓട്ടോ, ടാക്‌സി തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കുന്നതിനാല്‍ സര്‍വീസ് നടത്തുന്നില്ല. അതേസമയം, സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുന്നതിനു കുഴപ്പമില്ല. ഹര്‍ത്താല്‍ അല്ലാത്തതിനാല്‍ കടകളും ഹോട്ടലുകളും തുറക്കും.ഓള്‍ ഇന്ത്യ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്കു നടത്തുന്നത്. ബിഎംഎസ് ഒഴികെയുള്ള യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. മോട്ടോര്‍ വാഹന മേഖലയിലെ എല്ലാ തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കും.

Sharing is caring!