വലിയ വിമാനങ്ങള് ഇറങ്ങാനുള്ള സാഹചര്യം തയ്യാറാകുന്നതായി പി കെ കുഞ്ഞാലിക്കുട്ടി എം പി

മലപ്പുറം: കരിപ്പൂര് വിമാനത്താവളത്തില് വലിയ വിമാനങ്ങള് ഇറങ്ങുന്നതിനുള്ള കാര്യങ്ങള് പോസിറ്റീവ് ആയി വരുന്നതായി പി കെ കുഞ്ഞാലിക്കുട്ടി എം പി. സുരക്ഷിതത്വ പരിശോധന നടത്തുന്ന കാര്യത്തില് എയര് ഇന്ത്യയുടെ ഭാഗത്തു നിന്ന് നടപടി ആയി തുടങ്ങി. ഓരോ എയര്ലൈനും വെവ്വേറെ സുരക്ഷാ പരിശോധന നടത്തേണ്ടതുണ്ട്. വേറെ പ്രശ്നങ്ങള് ഒന്നും തന്നെ വലിയ വിമാനങ്ങള് ഇറക്കുന്നതിന് തടസമായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഏതാനും ദിവസങ്ങള് വൈകിയാലും കാര്യങ്ങള് ശുഭകരമായി അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും ഞങ്ങള് എല്ലാവരും അതിന്റെ പുറകേയുണ്ടെന്നും എം പി പറഞ്ഞു. കാര്യങ്ങള് ശരിയാകുന്നില്ലെങ്കില് പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല് ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്ക്ക് അതിന് അധികാരം കൊടുത്തത്.