കേന്ദ്രസര്‍ക്കാറിന്റേത് ഉന്മൂലന രാഷ്ടീയമെന്ന് ഐ.എന്‍.എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍.

മലപ്പുറം: കേന്ദ്രസര്‍ക്കാറിന്റേത് ഉന്മൂലന രാഷ്ടീയമെന്ന് ഐ.എന്‍.എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ.
മുഹമ്മദ് സുലൈമാന്‍. മുസ്്ലിങ്ങള്‍ മാത്രമല്ല, രാജ്യത്തെ മുഴുവന്‍
ദളിത്, പിന്നോക്ക വിഭാഗങ്ങളും ഈ ഉന്മൂലനത്തിന്റെ ഇരകളാണെന്നും ഇത്
ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ സങ്കല്പ്പത്തിനു
വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ്ക്ലബ്ബില്‍
സംഘടിപ്പിച്ച മീറ്റ് ദ ഗസ്റ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു
അദ്ദേഹം. കര്‍ഷകര്‍, എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങീ
സമൂഹത്തിലെ എല്ലാവരും ഭരണകൂട പിന്തുണയോടെയുള്ള ഫാസിസ്റ്റ് അക്രമത്തിന്റെ
ഇരകളാണ്. പൗരത്വ രജിസ്റ്റര്‍ എന്ന പേരില്‍ അസമിലെ നാല്പത് ലക്ഷത്തോളം
സ്ഥിരതാമസമക്കാരെ പുറത്താക്കിയതും ഈ ഉന്മൂലന രാഷ്ടീയത്തിന്റെ
ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജി.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ
നീക്കങ്ങള്്ക്കു തടയിടുന്നതില്‍ കോണ്‍ഗ്രസിന് നിര്‍ണായക പങ്ക്
വഹിക്കാനാവും. നിര്‍ഭാഗ്യവശാല്‍ അത് നടപ്പക്കാന്‍ കോണ്‍ഗ്രസിന്
കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ്
പ്രൊഫ. എപി. അബ്ദുല്‍ വഹാബിന്റെ കഴിഞ്ഞ ദിവസം മരിച്ച മകന്റെ വീടു
സന്ദര്‍ശിക്കാനായി മലപ്പുറത്ത് എത്തിയതായിരുന്നു അദ്ദേഹം. ഐ.എന്‍.എല്‍
സംസ്ഥാന ജനറല്‍ സെക്രട്ടറി ഖാസിം ഇരിക്കൂര്‍, പ്രസ്ക്ലബ് സെക്രട്ടറി
സുരേഷ് എടപ്പാള്‍ പങ്കെടുത്തു.
RECENT NEWS

മലപ്പുറത്തെ റയിൽവേ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഇടപെടൽ
മലപ്പുറം: ജില്ലാ ആസ്ഥാനത്തെ നഗരസഭയുടെ ജന സേവന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന റെയിൽവെ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് മലപ്പുറം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പാലക്കാട് റയിൽവെ ഡിവിഷണൽ മാനേജറെ നേരിൽ കണ്ട് നിവേദനം നൽകുകയും ചർച്ച [...]