റേഷന്‍ വ്യാപാരികളെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണം: കുഞ്ഞാലിക്കുട്ടി
മലപ്പുറം : റേഷന്‍ വ്യാപാരികള്‍ക്ക് മാന്യമായ പാക്കേജ് തയ്യാറാക്കണമെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. പൊതുവിതരണ സംവിധാനം ശക്തിപ്പെടണമെങ്കില്‍ സര്‍ക്കാര്‍ റേഷന്‍ വ്യാപാരികളെ വിശ്വാസത്തിലെടുക്കുകയും റേഷന്‍ വ്യാപാരികളുടെ പരാതികള്‍ക്ക് ശാശ്വത പരിഹാരം കാണുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് റീട്ടേല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ്, വര്‍ക്കിംഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ്സ, ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേന്ദ്രന്, അഡ്വ. എസ് സുരേന്ദ്രന്, എന്‍ സത്യപാലന്, തോമസ് വര്‍ഗ്ഗീസ്, പി. രാധാകൃഷ്ണന് ആലത്തൂര്‍, പി സി ജനാര്ദ്ദനന്, കളരിക്കല്‍ ജയപ്രകാശ്, നെട്ടയം രാമചന്ദ്രന്, മുഹമ്മദ് ബഷീര്‍, കാട്ടാക്കട ബാലചന്ദ്രന്, കെ എ മുഹമ്മദ്, എ വി പൗലോസ്, എം ജെ ജോര്‍ജ്ജ്, അഡ്വ. എസ് സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന ഭാരവാഹികളായി അഡ്വ. ജി. കൃഷ്ണപ്രസാദ് ( പ്രസിഡന്റ്), കാടാമ്പുഴ മൂസ്സ (വര്‍ക്കിംഗ് പ്രസിഡന്റ്), അഡ്വ. എസ്. സുരേന്ദ്രന് ( സംസ്ഥാന ജനറല്‍ സെക്രട്ടറി), കെ ബി ബിജു കൊട്ടാരക്കര ( ട്രഷറര്‍) എന്നിവരെയും സഹ ഭാരവാഹികളായി അജിത്ത് പാലക്കാട് ,ഉഴമലക്കല്‍ വേണുഗോപാല്‍, ശിവസാസ് ,ശ്യാം ,തയക്കല് സത്താര്‍ ,എന്‍ സുഗതന് ,ഷിജീല് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




