ഇതാ മലപ്പുറത്തെ അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ ഒന്നിച്ചാഘോഷിക്കുന്നു അര്‍ജന്റീനയുടെ തോല്‍വി

ഇതാ മലപ്പുറത്തെ അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ ഒന്നിച്ചാഘോഷിക്കുന്നു അര്‍ജന്റീനയുടെ തോല്‍വി

മലപ്പുറം: ചരിത്രത്തിലാദ്യമായി അര്‍ജന്റീനയുടെ തോല്‍വി മലപ്പുറത്തെ ബ്രസീല്‍ ആരാധകരും, അര്‍ജന്റീന ആരാധകരും ഒന്നിച്ച് ആഘോഷിക്കുന്നു. പതിറ്റാണ്ടുകളായി ഇവിടത്തെ അര്‍ജന്റീന ആരാധകരോട് ഉയര്‍ന്ന ചോദ്യം, ഇന്ത്യയും-അര്‍ജന്റീനയും ലോകകപ്പില്‍ ഏറ്റു മുട്ടിയാല്‍ നിങ്ങളേത് ടീമിനെ പിന്തുണയ്ക്കും, ഒടുവില്‍ അതിന് ഉത്തരമായിരിക്കുന്നു. ഇന്നലെ രാത്രി ഇന്ത്യ-അര്‍ജന്റീന ജൂനിയര്‍ ടീമുകളുടെ കളിയില്‍ മലപ്പുറത്ത് ചങ്ക് ഇന്ത്യക്കൊപ്പം തന്നെയായിരുന്നു. അര്‍ജന്റീന/ബ്രസീല്‍ ആരാധകര്‍ ഒരുമിച്ച് അര്‍ജന്റീന തോല്‍ക്കണമെന്ന് മനസുരുകി പ്രാര്‍ഥിച്ച രാത്രി. ഒടുവില്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ ആ ചരിത്ര നിമിഷം പിറന്നു.

വീഡിയോ കാണാം.

http://<iframe width=”560″ height=”315″ src=”https://www.youtube.com/embed/OSlrPncMvlc” frameborder=”0″ allow=”autoplay; encrypted-media” allowfullscreen></iframe>

സ്‌പെയിനില്‍ നടന്ന കോടിഫ് കപ്പില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ചുണകുട്ടികളുടെ വിജയം. നാലാം മിനുറ്റില്‍ തന്നെ ഗോള്‍ നേടി ഇന്ത്യ വരവറിയിച്ചു. ഹെഡറിലൂടെ ദീപക്കാണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ 54-ാം മിനുറ്റില്‍ അനികേതിന് ലഭിച്ച ചുവപ്പ് കാര്‍ഡോഡെ ഇന്ത്യ പത്തു പേരായി ചുരുങ്ങി. 68-ാം മിനുറ്റില്‍ അന്‍വര്‍ അലിയുടെ ലോങ് റേഞ്ച് ഗോളോട് ഇന്ത്യ 2-0ത്തിന് മുന്നിലായി. ഒരു ഗോള്‍ അര്‍ജന്റീന മടക്കിയെങ്കിലും, വീണ്ടും ഗോള്‍ നേടാന്‍ അവരെ അനുവദിക്കാതെ ഇന്ത്യന്‍ പ്രതിരോധം ഉറച്ചു നിന്നു. ശക്തരായ വെനസ്വേലയേയും ഈ ടീം സമനിലയില്‍ തളച്ചിരുന്നു.

Sharing is caring!