അരീക്കോട് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഇരുനില വീട് തകര്‍ന്ന് വീണു

അരീക്കോട് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഇരുനില വീട് തകര്‍ന്ന് വീണു

അരീക്കോട്: അരീക്കോട് കീഴുപറമ്പ് പത്തനാപുരംത്ത് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഇരുനില വീട് തകര്‍ന്ന് വീണു. വെള്ളം കെട്ടിനിന്ന ഭാഗത്തെ ഇരുനില വീടാണ് തകര്‍ന്ന് വീണത്. ത്തനാപുരം ചുങ്കത്ത് ചേലാംതൊടിക പൊട്ടണംചാലി ശിഹാബിന്റെ വീടാണ് തകര്‍ന്നത്. ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ഒരു വര്‍ഷം മുമ്പ് നിര്‍മിച്ച വീടിന്റെ മുകളില്‍ ഗോവണിയുടെയും അനുബന്ധമുറിയുടെയും കോണ്‍ഗ്രീറ്റ് പ്രവര്‍ത്തിക്കിടെയാണ് വീട് തകര്‍ന്നത്. സംഭവ സമയത്ത് തൊഴിലാളികള്‍ ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയതിനാല്‍ ആളപായം ഉണ്ടാകാതെ രക്ഷപെട്ടു.

Sharing is caring!