മലപ്പുറത്തെ രണ്ട് രാഷ്ട്രീയക്കാരുടെ മക്കള്‍ക്ക് അകാലമരണം
മലപ്പുറം: മലപ്പുറത്തെ രണ്ട് രാഷ്ട്രീയക്കാരുടെ മക്കള്‍ക്ക് അകാലമരണം.
ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് .എ.പി.അബ്ദുള്‍ വഹാബിന്റെ മകന് അഫീഫ് അബ്ദുറഹ്മാന്(26) കഴിഞ്ഞ ദിവസം തെങ്ങ് ദേഹത്ത് വീണ് മരിച്ചതിന് പിന്നാലെ ഇന്ന്
മലപ്പുറം ഡിസിസിസി സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ കെ പി കെ തങ്ങളുടെ മകന് മുഹമ്മദ് മനാഫ് (31) വാഹനാപകടത്തില്‍ മരിച്ചു.
വിനോദയാത്രക്ക് പോയ വാഹനം ആന്ധ്രയില്‍ അപകടത്തില്‍ പെട്ടായിരുന്നു മരണം. മനാഫിന് പുറമെ കൊടിഞ്ഞി സ്വദേശിയുടെ രണ്ടുവയസ്സുകാരിയായ കുഞ്ഞും അപകടത്തില്‍മരിച്ചു.
മലപ്പുറം ഡിസിസിസി സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ കെ പി കെ തങ്ങളുടെ മകന് മുഹമ്മദ് മനാഫ് (31), സെന്‍ട്രല്‍ ബസാര്‍ അബു ലൈസിന്റ മകള്‍ ആയിശ റിസ (2) എന്നിവരാണ് ആന്ധ്ര പൂനൂരില്‍ അപകടത്തില്‍ മരിച്ചത്.
ഹൈദരാബാദിലേക്ക് കുടുംബ സമേതം വിനോദയാത്രയ്ക്ക് പോകെവയാണ് ഇവര്‍ സഞ്ചരിച്ച വാഹനം ഇന്ന് പുലര്‍ച്ചെ അപകടത്തില്‍ പെട്ടത്. വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തെങ്ങ് കടപുഴകി ദേഹത്ത് വീണാണ് കഴിഞ്ഞ ദിവസം ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റും ന്യൂനപക്ഷ ക്ഷേമ വികസന ധനകാര്യ കോര്പ്പറേഷന് ചെയര്‍മാനുമായ പ്രൊഫ.എ.പി.അബ്ദുള്‍ വഹാബിന്റെ മകന് തേഞ്ഞിപ്പലം പാണമ്പ്ര അഫീഫ് അബ്ദുറഹ്മാന്(26) മരിച്ചത്. അബ്ദുള്‍ വഹാബിന്റെ കണ്മുന്നില് വച്ചാണ് മൊറയൂരില്‍ അപകടം നടന്നത്.
കുടുംബസ്വത്തായ കൃഷിഫാമില്‍ തെങ്ങ് തടം തുറക്കുന്ന ജോലികളുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കൊപ്പം എത്തിയതായിരുന്നു പ്രൊഫ.എ.പി.അബ്ദുള്‍ വഹാബും അഫീഫും. തൊഴിലാളികള്‍ ജോലികഴിഞ്ഞ് മടങ്ങിയ സമയത്താണ് തെങ്ങ് കടപുഴകി അഫീഫിന്റെ ദേഹത്തേക്ക് വീണത്. അബ്ദുള്‍ വഹാബ് അപകടത്തില്‍ നിന്ന്രക്ഷപ്പെട്ടു.
അഫീഫിനെ ഉടന്‍ കൊണ്ടോട്ടി സ്വകാര്യ
ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]