ഡി സി സി ജനറല്‍ സെക്രട്ടറിയുടെ മകന്‍ വാഹാപകടത്തില്‍ കൊല്ലപ്പെട്ടു

ഡി സി സി ജനറല്‍ സെക്രട്ടറിയുടെ മകന്‍ വാഹാപകടത്തില്‍ കൊല്ലപ്പെട്ടു

തിരൂരങ്ങാടി: മലപ്പുറം ഡി സി സി ജനറല്‍ സെക്രട്ടറി കൊടിഞ്ഞി സെന്‍ട്രല്‍ ബസാര്‍ കെ പി കെ തങ്ങളുടെ മകന്‍ മനാഫ് (34) ഉള്‍പ്പെടെ രണ്ടു പേര്‍ തെലുങ്കാനയിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ അഞ്ച് മണിയോട് കൂടിയായിരുന്നു അപകടം. സെന്‍ട്രല്‍ ബസാറില്‍ കുന്നത്തെരി അബുലൈസിന്റെ മകള്‍ ആയിഷ റിവ (2) ആണ് മരണമടഞ്ഞ രണ്ടാമത്തെയാള്‍.

അയല്‍വാസികളായ ഇരു കുടുംബങ്ങളും ഹൈദരാബാദിലേക്ക് ടൂര്‍ പോവുകയായിരുന്നു. ശനിയാഴ്ചയാണ് ഇവര്‍ ഹൈദരാബാദിലേക്ക് പോയത്.

Sharing is caring!