അന്റോണിയോ ജര്‍മന്‍ മലപ്പുറത്തിന്റെ മണ്ണില്‍

അന്റോണിയോ ജര്‍മന്‍ മലപ്പുറത്തിന്റെ മണ്ണില്‍

മലപ്പുറം: കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ താരം അന്റോണിയോ ജര്‍മന്‍ മലപ്പുറത്തിന്റെ മണ്ണില്‍ പന്ത് തട്ടും. ജില്ലാ ആസ്ഥാനമായുള്ള ആദ്യ പ്രൊഫഷണല്‍ ക്ലബായ ഗോകുലം കേരള എഫ് സിക്ക് കളിക്കാനായി അന്റോണിയോ ജര്‍മന്‍ ഇന്നലെ കരിപ്പൂരില്‍ വിമാനമിറങ്ങി.

കേരള ബ്ലാസ്റ്റേഴ്‌സ മുന്നേറ്റ നിരയില്‍ ഓളങ്ങള്‍ തീര്‍ത്ത ജര്‍മന് കേരളത്തില്‍ ഒട്ടേറെ ആരാധകരാണ് ഉള്ളത്. ജര്‍മന്റെ കേരളത്തിലേക്കുള്ള മടങ്ങി വരവോടെ ഈ ആരാധക വൃന്ദത്തെ കൂടെ നിറുത്താനാകുമെന്നാണ് ഗോകുലം പ്രതീക്ഷിക്കുന്നത്.

ഉഗാണ്ടയുടെ ഹെന്റി കിസെകയുടെ ഒഴിവിലേക്കാണ് ജര്‍മന്‍ വരുന്നത്. ലണ്ടന്‍ ക്ലബ് ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സിലൂടെയാണ് അന്റോണിയോ ജര്‍മന്റെ തുടക്കം. കേരള ബ്ലാസ്‌റ്റേഴിസനായി 2015ല്‍ ഐ എസ് എല്ലില്‍ അരങ്ങേറിയ ജര്‍മന്‍ ആറ് ഗോളുകളാണ് ടീമിനായി നേടിയത്. ടീമിന്റെ ഉത്തരവാദിത്വം മുഴുവന്‍ ചുമലിലേറ്റേണ്ട ഇത്തവണത്തെ ഗോകുലം കേരളയുടെ സൂപ്പര്‍ താരമായി അന്റോണിയ ജര്‍മന്‍ മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Sharing is caring!