ഈ പെരുന്നാളിന് അണിയാം ഖാദിയുടെ പര്‍ദ

ഈ പെരുന്നാളിന് അണിയാം ഖാദിയുടെ പര്‍ദ

മലപ്പുറം: ഓണം – ബക്രീദ് ഖാദിമേളക്ക് ജില്ലയില്‍ തുടക്കമായി. ഓഗസ്റ്റ് ഒന്ന് മുതല്‍ 21 വരെയാണ് മേള നടക്കുന്നത്. കോട്ടപ്പടി ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം മന്ത്രി കെടി ജലീല്‍ നിര്‍വഹിച്ചു. ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ് മേളയില്‍ ലഭിക്കും. സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 50000 രൂപ വരെയുള്ള വസ്ത്രങ്ങള്‍ക്ക് വായ്പാ സൗകര്യവും മേളയില്‍ ലഭിക്കും.

ആയിരം രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി നറുക്കെടുപ്പും ഒരുക്കിയിട്ടുണ്ട്. നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ഒന്നാം സമ്മാനമായി വാഗണ്‍ ആര്‍ കാറും രണ്ടാം സമ്മാനമായി അഞ്ച് പവന്‍ സ്വര്‍ണനാണയവും മൂന്ന് സമ്മാനമായി രണ്ട് പേര്‍ക്ക് ഒരു പവന്‍ സ്വര്‍ണവും നല്‍കും. ഖാദിയില്‍ നിര്‍മിച്ച പര്‍ദകള്‍ മേളയില്‍ ലഭിക്കും. ഖാദി ബോര്‍ഡ് ഈ വര്‍ഷം പുറത്തിറക്കിയ ‘ സഖാവ് ‘ ഷര്‍ട്ട് അടുത്ത ആഴ്ച മുതല്‍ മേളയില്‍ ലഭിക്കും.

പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സന്‍ ശോഭനാജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍, നഗരസഭാ ചെയര്‍പേഴ്സന്‍ സിഎച്ച് ജമീല, വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, കൗണ്‍സിലര്‍മാരായ കെ വി വത്സല ടീച്ചര്‍, ഒ സഹേദവന്‍, ഖാദി പ്രൊജക്ട് ഓഫീസര്‍ കെ സിയാവുദ്ദീന്‍, മാര്‍ക്കറ്റിങ് ഓഫീസര്‍ സിപി സുജാത എന്നിവര്‍ പങ്കെടുത്തു.

Sharing is caring!