തീരദേശ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സി.പി.എം-ലീഗ് നേതാക്കള്‍ സമാധാന സന്ദേശ റാലി നടത്തി
തിരൂര്‍: മുസ്ലിംലീഗ്- സി.പി.എം നേതാക്കള്‍ പരസ്പരം കൈപിടിച്ച് ഉയര്‍ത്തി മലപ്പുറം ജില്ലയുടെ തീരദേശത്ത് സമാധാന സന്ദേശ റാലി നടത്തി.
തിരൂരിന്റ തീരദേശത്തെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായാണ് ഇത്തരത്തിലൊരു റാലി സംഘടിപ്പിച്ചത്.
നാടിന്റെ സമാധാന ശ്രമങ്ങളില്‍ തീരദേശ നിവാസികളെ കൂടി പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരദേശ സമാധാന കമ്മിറ്റിയുടെയും ജനമൈത്രി പോലീസിന്റയും നേതൃത്വത്തില്‍ തീരദേശ സമാധാന റാലി നടത്തിയത്. വെട്ടം ആശാന് പടിയില്‍ നിന്നാരംഭിച്ച റാലി ജില്ലാ പോലീസ് സുപ്രണ്ട് പ്രതീഷ് കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്തു. സമാധാന ശ്രമക്കള്ക്ക് തീരദേശ നിവാസികളില്‍ ആത്മവിശ്വാസം ഉയര്‍ത്തുകയാണ് റാലിയുടെ ലക്ഷ്യമെന്ന് പോലീസ് സൂപ്രണ്ട് പ്രതീഷ് കുമാര്‍ പറഞ്ഞു. സംഘര്‍ഷങ്ങള്‍ തടയാന്‍ തീരദേശത്തെ വിവിധ സ്ഥലത്തില്‍ സിസിടിവി അടക്കമുള്ളവ സ്ഥാപിക്കുമെന്നും നാടിന്റെ ഐക്യത്തിന് ജനങ്ങള്‍ പിന്തുണ നല്‍കണമെന്നും എസ് പി പറഞ്ഞു.
തുടര്‍ന്ന് റാലി കോതപറമ്പ് , മൂന്നാം കുറ്റി, അരയന് കടപ്പുറം, സുല്‍ത്താന്‍ വളവ് വഴി കൂട്ടായി അങ്ങാടിയില്‍ സമാപിച്ചു ആലത്തിയൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാന്റ് വാദ്യവും പുറത്തുര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസും അണിനിരന്ന റാലിയെ കാണാന്‍ റോഡിന്റെ ഇരുവശത്തും തടിച്ചു സ്ത്രീകളും കൂട്ടികളുമടങ്ങിയ ജനാവലി ആശിര്‍വദിച്ചതോടെ തീരദേശത്ത് സമാധാനമാണ് പുലരേണ്ടതെന്ന സന്ദേശം നല്കി.
തുടര്‍ന്ന് കൂട്ടായി അങ്ങാടിയില്‍ നടന്ന പൊതുസമ്മേളനം മുന്‍ രാജ്യസഭാംഗവും മുസ്ലീം ലീഗ് ദേശിയ സെക്രട്ടറിയുമായ എം പി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്തു. എം അബ്ദുള്ളക്കുട്ടി അധ്യക്ഷ്യനായി. മുതിര്‍ന്ന സി പി ഐ എം നേതാവും മുന്‍ എം പിയുമായ ടി കെ ഹംസ, ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ ദാസ് , ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. യു എ
ലത്തീഫ് , മംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹാജറ മജീദ്, സി പി ഐ എം നേതാക്കളായ ഇ ജയന് , കൂട്ടായി ബഷീര്‍, അഡ്വ പി ഹംസ കുട്ടി, ഡിവൈഎസ്പി ബിജു ഭാസ്ക്കര്‍ എന്നിവര്‍ സംസാരിച്ചു. സി പി ഷുക്കൂര്‍ സ്വാഗതം പറഞ്ഞു. സമാധാന സന്ദേശ റാലിക്ക് സിപിഐ എം നേതാക്കളായ അഡ്വ യു സൈനുദ്ദീന്‍, കെ വി പ്രസാദ്, കെ വി എം ഹനീഫ, എ പ്രേമാനന്ദന് , എ കെ മജീദ്, ഇ ജാഫര്‍, പഞ്ചായത്ത് അംഗം സുഹറ, ലീഗ് നേതാക്കളായ എ പി അബൂബക്കര്‍ കുട്ടി, ലത്തീഫ് , കെ പി ഹംസ കുട്ടി, സിഐ പി അബ്ദുള്‍ ബഷീര്‍, എസ് ഐ സുമേഷ് സുധാകര്‍ , സുബ്രഹ്മണ്യന്, എന്നിവര്‍ നേതൃത്വം
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]