‘ഹരിത രാഷ്ട്രീയ തണലില്‍ അമ്പത് പിന്നിട്ട മലപ്പുറം’ കെ.എം.സി.സി മലപ്പുറം ജില്ലാ ഭാഷാസമര സമ്മേളനം നാളെ മനാമയില്‍

‘ഹരിത രാഷ്ട്രീയ തണലില്‍ അമ്പത് പിന്നിട്ട മലപ്പുറം’ കെ.എം.സി.സി മലപ്പുറം ജില്ലാ ഭാഷാസമര സമ്മേളനം നാളെ മനാമയില്‍

മലപ്പുറം: കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി യുടെ നേൃത്വത്തില്‍ അറബി ഭാഷാ സമര അനുസ്മരണ സമ്മേളനം ഞായറാഴ്ച രാത്രി 8.30ന് മനാമ കെ.എം.സി.സി ഹാളില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മലപ്പുറം ജില്ലയുടെ സുവര്‍ണ ജൂബിലി ആഘോഷ വേളയില്‍ നടക്കുന്ന ഭാഷാസമര അനുസ്മരണ സമ്മേളനം ഹരിത രാഷ്ട്രീയ തണലില്‍ അമ്പത് പിന്നിട്ട മലപ്പുറം എന്ന പ്രമേയത്തിലാണ് സംഘടിപ്പിക്കുന്നത്. സമ്മേളനത്തില്‍ പ്രമുഖ വാഗ്മിയും മലപ്പുറം ജില്ലാപഞ്ചായത് മെമ്പറുമായ അഡ്വ. പിവി അബ്ദുല്‍ മനാഫ് മുഖ്യ പ്രഭാഷണം നടത്തും.

മുസ്ലീം ലീഗ് ചരിത്രത്തിലെ ഐതിഹാസിക സമര പോരാട്ടമായിരുന്നു 1980- ലെ ഭാഷാസമരം.
അറബി ഭാഷാ സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ട വീഥിയിലെ ഒളിമങ്ങാത്ത ഓര്‍മകളാണ് ഈ സമരം. ഭാഷാസമരം അട്ടിമറിക്കുന്ന തരത്തിലുള്ള ഭരണവര്‍ഗ്ഗത്തിന്റെ തെറ്റായ നിയമ നിര്മാണത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ഏറ്റെടുത്ത സമരത്തിന്റെ മുമ്പില്‍ സര്‍ക്കാര്‍ തീരുമാനം മാറ്റിയെഴുതി യെങ്കിലും യൂത്ത് ലീഗിന് മൂന്നു കര്‍മഭടന്മാരെയാണ് നഷ്ടപ്പെട്ടത്.
ഈ സാഹചര്യത്തില്‍ കാളികാവിലെ കുഞ്ഞിപ്പ, തേഞ്ഞിപ്പാലത്തെ റഹ്മാന്‍, മലപ്പുറത്തെ മജീദ് എന്നിവരെ ഒരിക്കല്‍കൂടി അനുസ്മരിക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശമെന്ന് കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു.

ഓഗസ്റ്റ് അഞ്ചാം തിയ്യതി ഞാറാഴ്ച രാത്രി 8:30 ന് മനാമ കെഎംസിസി ഹാളില്‍ വെച്ച് നടക്കുന്ന പരിപാടി വന്‍ വിജയമാക്കണമെന്നും മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകരും പരിപാടിക്ക് കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് സലാം മമ്പാട്ടുമൂല (33748156), ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ അഞ്ചച്ചവിടി (33215672) എന്നിവരുമായി ബന്ധപ്പെടുക.

Sharing is caring!