മലപ്പുറം ചങ്ങരംകുളത്ത് 11വയസുകാരിയെ കാമുകന് കാഴ്ച വെക്കാന്‍ ശ്രമിച്ച മാതാവ് അറസ്റ്റില്‍

മലപ്പുറം ചങ്ങരംകുളത്ത് 11വയസുകാരിയെ കാമുകന് കാഴ്ച വെക്കാന്‍ ശ്രമിച്ച മാതാവ് അറസ്റ്റില്‍

ചങ്ങരംകുളം: പതിനൊന്ന് വയസുകാരിയായ മകളെ കാമുകന് കാഴ്ച വെക്കാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റിലായി.
സംഭവത്തില്‍ ചങ്ങരംകുളം സ്വദേശികളായ രണ്ട് പേര്‍ക്കെതിരെയാണ് പോസ്‌കോ ചുമത്തി ചങ്ങരംകുളം പോലീസ് കേസെടുത്തത്.
രണ്ട് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ആറാം ക്‌ളാസില്‍ പടിച്ചിരുന്ന 35 കാരിയുടെ മകളെ പണത്തിന് വേണ്ടി കാമുകന് കാഴ്ചവെക്കാന്‍ ശ്രമിച്ചതിനാണ് യുവതിക്കെതിരെയും കാമുകനെതിരെയും ചങ്ങരംകുളം പോലീസ് പോസ്‌കോ ചുമത്തി കേസെടുത്തത്.
സ്‌കൂള്‍ കൗണ്‍സിലിങ്ങിനിടെ സംഭവം അറിഞ അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ വിഭാഗത്തിനെ വിവരം അറിയിക്കുകയും ചൈല്‍ഡ്‌ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് മാതാവിനും കാമുകനുമെതിരെ കേസെടുക്കുകയുമായിരുന്നു.
മഞ്ചേരി നിര്‍ഭയ ചെല്‍ഡ്രല്‍ ഹോമിലേക്ക് മാറ്റി.
പെണ്‍കുട്ടിയെ
അറസ്റ്റിലായ യുവതിയെ മഞ്ചേരി പോസ്‌കോ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.
കാമുകനായ മറ്റൊരു പ്രതി ഒളിവിലാണ്.

Sharing is caring!