കോണ്ഗ്രസ് പിന്തുണയില് സി.പി.എം ഭരണം നടത്തുന്ന കരുവാരക്കുണ്ടില് ഭരണംപോരെന്ന് കോണ്ഗ്രസും ലീഗും
മലപ്പുറം: കോണ്ഗ്രസ് പിന്തുണയോടെ സി.പി.എം.ഭരണം നടത്തുന്ന കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തില് ഭരണംകാര്യക്ഷമമല്ലെന്ന് കോണ്ഗ്രസ് പാര്ലമെന്ററി പാര്ട്ടി ലീഡര് വി.ആബിദലിയും മുസ്ലീം ലീഗ് പഞ്ചായത്ത് വികസന സമതി ചെയര്മാന് പി.ഷൗക്കത്തലിയും സംയുക്തമായി നടത്തിയ വാര്ത്താ സമ്മേളനത്തില് വ്യക്തമാക്കി. ഭരണകാര്യങ്ങള് ഒന്നും നടത്തുന്നില്ല. തീരുമാനങ്ങള് നടപ്പിലാക്കുന്നില്ല ഒരു കാര്യവും തീരുമാനിക്കാനും നടപ്പിലാക്കാനും പ്രസിഡന്റ് ആര്ജവം കാണിക്കുന്നില്ല. വികസന കാര്യത്തില് പ്രസിഡന്റോ സി.പി.എമ്മോ ഒരു വിധ താല്പര്യവും കാണിക്കുന്നില്ലെന്നും നേതാക്കള് പറഞ്ഞു.
മുഴുവന് കാര്യങ്ങളിലും സി.പി.എമ്മിന് ധിക്കാരപരമായ സമീപമാണ്. ഒരു കാര്യവും പിന്തുണക്കുന്ന കോണ്ഗ്രസ് അംഗങ്ങളെപ്പോലും അറിയിക്കുന്നില്ലെന്നും വി. ആബിദലി പറഞ്ഞു. കനത്ത മഴയെ തുടര്ന്ന് ഗ്രാമപഞ്ചായത്തില് രണ്ട് കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. വികസന കാര്യസ്ഥിര സമിതി അധ്യക്ഷന് റവന്യു ,കൃഷി വകുപ്പ് മന്ത്രിമാരേയും ജില്ലാ കലക്ടറെയും കണ്ട് പരാതി നല്കുകയും അടിയന്തിര ധനസഹായം അനുവദിക്കാന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഇത് ബന്ധപ്പെട്ട അധികൃതരെ അറിയിക്കാന് ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയും ചെയ്തു.
എന്നാല് ഇന്നുവരേയും തീരുമാനം നടപ്പിലാക്കിയിട്ടില്ല ഇത് കാരണം ഗ്രാമ പഞ്ചായത്തിന് ദുരിതാശ്വാസമായി കിട്ടേണ്ട വന് തുക നഷ്ടപ്പെട്ടേക്കും. വീട് നിര്മ്മാണം പാതിവഴിയില് നിര്ത്തിയവരും നിര്മ്മാണം ആരംഭിക്കാനായി അപേക്ഷ നല്കി കാത്തിരിക്കുന്നവരുമായ നൂ റോളം പാവപ്പെട്ടവരുടെ വീട് നിര്മ്മാണത്തിന് അനുമതിയും നമ്പറും നല്കുന്നില്ല.
മാസങ്ങളായി സാധാരണക്കാരായ
അപേക്ഷകര് ഓഫീസ് കയറിയിറങ്ങുന്നു. ഇവരുടെ കാര്യത്തില് ഉടന് തീരുമാനമെടുക്കണമെന്ന് ഭരണസമിതി തീരുമാനമെടുത്തിട്ടും നടപ്പിലാക്കാനായില്ല .തടസ്സം നില്ക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരെ ഒരു നടപടിയോ ശാസനയോ പ്രസിഡന്റ് കൈകൊള്ളുന്നില്ല.
ഉദ്യോഗസ്ഥ ഭരണമാണ് പഞ്ചായത്തില് നടക്കുന്നതെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്ത് ജീവനക്കാരുടെ തടവറയിലാണന്നും ഇരുവരും അഭിപ്രായപ്പെട്ടു. ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ശുചിത പഞ്ചായത്ത് പരിപാടി എങ്ങുമെത്തിയില്ല .മാലിന്യ സംസ്കരണത്തിനായി സ്ഥിര സമിതി അധ്യക്ഷന് മുന്കയ്യെടുത്ത് സംഭരണ കേന്ദ്രം കണ്ടെത്തിയെങ്കിലും പ്രസിഡന്റ് തുടര് നടപടികള് സ്വീകരിച്ചില്ല.
ബഡ്സ് സ്കൂളില് അധ്യാപികയെ നിയമിക്കാന് തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രസിഡന്റ് ധിക്കാരപൂര്വ്വം റദ്ദാക്കി.ഇതു വരേയും സ്കൂളില് അധ്യാപികയെ നിയമിച്ചിട്ടില്ല.യു.ഡി.എഫായി മുന്നോട്ട് പോവുന്നതിന് കോണ്ഗ്രസ് ഒരിക്കലും തടസ്സം നില്ക്കില്ലെന്നും മുഴുവന് മെമ്പര്മാരുമായി ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും ആബിദലി പറഞ്ഞു. വാര്ത്താ സമ്മേളനത്തില് സ്ഥിരസമിതി അധ്യക്ഷന് പി.ഷൗക്കത്തലി ,മുസ്ലിം ലീഗ് നേതാവ് എന്.ഉണ്ണീന്കുട്ടി തുടങ്ങിയവരും പങ്കെടുത്തു.
RECENT NEWS
ലഹരിക്കെതിരെ റീൽ ഒരുക്കി മലപ്പുറത്തെ വിദ്യാർഥികൾ
മലപ്പുറം: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ജില്ലയിലെ കരിയർ ഗൈഡൻസ് & അഡോളസെന്റ്സ് കൗൺസിലിംഗ് സെല്ല് ഹയർ സെക്കന്ററി വിദ്യാർഥികൾക്കിടയിൽ സംഘടിപ്പിച്ച റീൽസ് മത്സര വിജയികളെ അനുമോദിച്ചു. സ്കൂൾ സൗഹൃദ ക്ലബ്ബുകളുടെ നേതൃത്വത്തിൽ [...]