ഉമ്പായിയുടെ നിര്യാണത്തില്‍ മലപ്പുറത്ത് അനുശോചന യോഗം

ഉമ്പായിയുടെ നിര്യാണത്തില്‍  മലപ്പുറത്ത് അനുശോചന യോഗം

മലപ്പുറം: ഗസല്‍ ഗായകന്‍ ഉമ്പായിയുടെ നിര്യാണത്തില്‍ മലപ്പുറത്ത് സംഗീതാസ്വാദകരുടെ നേതൃത്വത്തില്‍ അനുശോചന യോഗം നടന്നു.
കേരളത്തില്‍ ബാബുരാജിനു ശേഷം ഹിന്ദുസ്ഥാനി സംഗീതത്തെ ജനകീയമാക്കിയത് ഉമ്പായിയാണു എന്ന് അനുശോചന പ്രമേയം അവതരിപ്പിച്ച ഗായകനും സംഗീത നിരൂപകനുമായ ഷാനവാസ് പെരുമ്പള്ളി പറഞ്ഞു.

ഉപ്പൂടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ഗസല്‍ ഗായകന്‍ സമീര്‍ ബിന്‍സി, സംഗീത സംവിധായകന്‍ പി.എം.ബഷീര്‍. ഗാനരചയിതാവ് ജമീല്‍ അഹമ്മദ്, തബലിസ്റ്റ് അക്ബര്‍. കിളിയമണ്ണില്‍ ഫസല്‍, സാദിഖ് അലി, ജവഹര്‍, നബീല്‍ തൗഫീഖ്, റഫീഖ് മങ്കരത്തൊടി, സമീര്‍ ബാബു, സച്ചിന്‍ പണിക്കര്‍, സമീര്‍ പണ്ടാറക്കല്‍, സാഹിര്‍ പന്തക്കലകത്ത്, മുസ്തഫ പള്ളിത്തൊടി, നജ്മുദ്ദീന്‍, നിയാസ് കുട്ടശ്ശേരി, റഫീഖ് റഹ്മാന്‍, എം.ടി.നസീര്‍, അഫ്‌സല്‍ വരിക്കോടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സമീര്‍ ബിന്‍സിയും ഷാനവാസ് പെരുമ്പള്ളിയും ഉമ്പായിയുടെ ഗാനങ്ങള്‍ ആലപിച്ചു.

Sharing is caring!