പള്ളിക്കല്‍ബസാര്‍ ജുമാമസ്ജിദ് അക്രമം; പ്രതികളെല്ലാം എ.പി വിഭാഗക്കാര്‍

പള്ളിക്കല്‍ബസാര്‍ ജുമാമസ്ജിദ് അക്രമം; പ്രതികളെല്ലാം എ.പി വിഭാഗക്കാര്‍

മലപ്പുറം: പള്ളിക്കല്‍ ബസാര്‍ ജുമാമസ്ജിദില്‍ നടന്ന അക്രമ സംഭവത്തില്‍ നാല് എ.പി വിഭാഗംസുന്നി പ്രവര്‍ത്തകര്‍ക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായ രണ്ടാംപ്രതി പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ സി.കെ അബ്ദുള്‍ സമദിനെ കോടതി റിമാന്‍ഡ ചെയ്തു. ഒന്നാംപ്രതിയായ സി.കെ മൊയ്തു തനിക്കും പരുക്കേറ്റതായി ആരോപിച്ച് നിലവില്‍ ആശുപത്രിയില്‍ ചികിത്സതേടിയിരിക്കുകയാണ്.
കുന്നത്തൊടി ഹൈദ്രു, കളരിക്കല്‍ അബ്ു എന്നിവരാണ് മറ്റുപ്രതികള്‍.
പള്ളിയിലെത്തിയ എ.പി വിഭാഗക്കാര്‍ പള്ളി കമ്മിറ്റി പ്രസിഡന്റും ഇ.കെ വിഭാഗംസുന്നി പ്രതിനിധിയുമായ കുന്നേക്കാട്ട് കോയക്കുട്ടി ഹാജിയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതിന്റെ ആധാരമായി സി.സി.ടി.വി ദൃശ്യവും പോലീസിന് ലഭിച്ചു. ഇതിനെ തുടര്‍ന്നു പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത്.
മയ്യിത്ത് കട്ടില്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പള്ളിയുടെ അവകാശത്തെ ചൊല്ലി ഇവിടെ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവമുണ്ടായത്. പള്ളിക്കല്‍ ബസാറിലെ ജുമുഅത്ത് പള്ളിയില്‍ എത്തിയ എ.പി വിഭാഗത്തിന്റെ നാലംഗ സംഘമാണ് പള്ളി പ്രസിഡന്റ് കുന്നേക്കാട്ട് കോയക്കുട്ടി ഹാജിയെ അക്രമിച്ചതെന്നാണ് പരാതി.

പ്രസിഡന്റിനെ ചോദിച്ചെത്തിയ സംഘം മുകളി നിലയിലെത്തി കോയക്കുട്ടി ഹാജിയെ കുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. അക്രമം തടയാന്‍ ശ്രമിച്ച ഇയാളുടെ കൈക്ക് സാരമായ പരിക്കേറ്റു. പള്ളിക്കുള്ളിലെത്തിയ സംഘത്തിന് ഒരാള്‍ കത്തി കൈമാറുന്നതും മുകളിലെത്തി അക്രമം നടത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിന്ന് വ്യക്തമായി. പരിക്കേറ്റ കോയക്കുട്ടി ഹാജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ സി.കെ അബ്ദുള്‍ സമദിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇയാളെ തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ വൈദ്യ പരിശോധനക്ക് ശേഷം തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ുന്‍വൈരാഗ്യത്തോടെ ആസൂത്രിതമായാണ് അക്രമിസംഘം പള്ളിയിലെത്തി പ്രസിഡന്റിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് പള്ളിക്കറ്റി ആരോപിച്ചു.കഴിഞ്ഞ ദിവസം എപി വിഭാഗക്കാരനായ സി കെ മമ്മദ് മോയിന്റ സ്ഠസ്‌കാര ചടങ്ങിനോടനുപന്തിച്ച് നടന്ന തര്‍ക്കത്തിന്റെ തുടര്‍ച്ചായായാണ് സംഘര്‍ഷമുണ്ടായതെന്നും സംശയമുണ്ട്. സംഭവത്തില്‍ കുറ്റക്കാരായ മറ്റ് മൂന്ന് പേര്‍ക്കായുള്ള അന്വേഷണ നടക്കുകയാണെന്ന് തേഞ്ഞിപ്പലം പോലീസ് പറഞ്ഞു. എ.പി,ഇകെ തര്‍ക്കത്തില്‍ നേരത്തേ അടച്ച് പൂട്ടിയിരുന്ന പള്ളി മധ്യസ്ഥ ചര്‍ച്ചയോടെ അടുത്തിടെയാണ് വിശ്വാസികള്‍ക്ക് തുറന്ന് കൊടുത്തത്.

Sharing is caring!