ഭാര്യയെയും കുഞ്ഞിനെയും കാണാനില്ലെന്ന് യുവാവ് മഞ്ചേരി പോലീസില്‍ പരാതി നല്കി

മഞ്ചേരി: ഭാര്യയെയും കുഞ്ഞിനെയും കാണാനില്ലെന്ന് യുവാവ് മഞ്ചേരി പൊലീസില്‍ പരാതി നല്കി. കൊല്ലം ബേക്കല്‍ കൈതോട് ചെരുവിള പുത്തന്‍വീട്ടില്‍ നാസിമുദ്ദീന്റെ മകന് അനീസ് (32) ആണ് പരാതി നല്‍കിയത്. ഭാര്യ ആയിഷ (23), മകള്‍ ആലിയ (രണ്ടര) എന്നിവരെ ഇക്കഴിഞ്ഞ 31 മുതല്‍ കാണാനില്ലെന്നാണ് പരാതി. മഞ്ചേരി മേലാക്കം പൂന്തോട്ടത്തില്‍ ക്വാര്‍ട്ടേഴ്സില്‍ വാടകക്ക് താമസിച്ചു വരികയായിരുന്നു കുടുംബം. മഞ്ചേരി പൊലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി