മലപ്പുറത്തുകാരുടെയും പ്രിയപ്പെട്ട ഉമ്പായി

മലപ്പുറത്തുകാരുടെയും പ്രിയപ്പെട്ട ഉമ്പായി

മലപ്പുറം: വിടപറഞ്ഞത് മലപ്പുറത്തുകാരുടെയും പ്രിയപ്പെട്ട ഉമ്പായി. മലപ്പുറത്ത് എത്രമണിക്കൂര്‍  വേണമെങ്കിലും പാടാന്‍തോന്നുമെന്ന്
പറഞ്ഞ ഗസല്‍ ചക്രവര്‍ത്തി. 2002ലാണ് അദ്ദേഹം മലപ്പുറം ജില്ലയില്‍ ആദ്യമായി ഗസല്‍ അവതരിപ്പിച്ചത്.  അറീന എന്ന സാംസ്‌കാരിക സംഘടന ഒരുക്കിയ വേദിയില്‍ ‘ഫിര്‍ വഹി ശാം’ എന്ന ഗസല്‍ സന്ധ്യയോടെ തുടങ്ങിയ ജില്ലയിലെ ഉമ്പായിയുടെ ഗസല്‍യാത്രയുടെ അവസാനവും പരപ്പനങ്ങാടിയായെന്നതും യാദൃശ്ചികമായി. പരപ്പനങ്ങാടിയിലെ കാടാമ്പുഴ ക്ഷേത്രത്തിലായിരുന്നു ജില്ലയിലെ അവസാന ഗസല്‍നടത്തിയത്.
2018ല്‍ ജനുവദി ആറ്, ഏഴ് തിയ്യതികളില്‍ ജില്ലയിലെ നൂറ് കണക്കിന് വേദികളിലാണ് ഉമ്പായി ഗസല്‍ അവതരിപ്പിച്ചത്. മലപ്പുറത്തെ ഗസല്‍ പ്രേമികളെ ഉമ്പായിക്ക് ഏറെ ഇഷ്ടമാണ്. ഇതിനെ കുറിച്ച് ഇദ്ദേഹം തന്നെ പല ഗസല്‍അവതരണത്തിനിടയിലും പറഞ്ഞിട്ടുണ്ട്.
മലപ്പുറത്ത് പാടുമ്പോള്‍ എത്രമണിക്കൂര്‍ വേണമെങ്കിലും പാടാന്‍തോന്നും എന്നാണ് അദ്ദേഹം അവസാനം പരപ്പനങ്ങാടിയിലെത്തിയപ്പോള്‍ പറഞ്ഞത്.
മലപ്പുറത്ത് എത്തുന്ന സമയങ്ങളില്‍ പലപ്പോഴും ശ്രോതാക്കളുടെ അഭര്‍ഥന മാനിച്ച് പരിപാടികള്‍ നീണ്ടുപോകുന്നതും പതിവായിരുന്നു.

ജില്ലയില്‍ അനുശോചന യോഗങ്ങള്‍

മലപ്പുറം നെഞ്ചേറ്റിയ ഈ ഗായകന്റെ മരണത്തോടെ വിവിധ ഇടങ്ങളില്‍ അനുശോചനയോഗങ്ങള്‍ ചേര്‍ന്നു. മലയാളികളുടെ പ്രിയപ്പെട്ട ഗസല്‍ഗായകന്‍ ഉമ്പായിയുടെ നിര്യാണത്തില്‍ രശ്മി ഫിലിം സൊസൈറ്റി അനുശോചിച്ചു. തീഷ്ണാനുഭവങ്ങളുടെ തീച്ചൂളകളിലൂടെ ജീവിതം നയിച്ച അസാധാരണ പ്രതിഭയായിരുന്നു ഉമ്പായി.ഗസലില്‍ വിരഹത്തിന്റേയും വിഷാദത്തിന്റേയും ഭാവഗീതം നിറച്ച പാട്ടുകാരനെയാണ് നഷ്ടമായത്. ഉമ്പായിക്കു പകരക്കാരനാകാന്‍ ഇനിയാരുമില്ല. അനശ്വര ഗായകന്റെ വേര്‍പ്പാടില്‍ കമ്മിറ്റി ദു:ഖം രേഖപ്പെുത്തി.
പ്രസിഡന്റ് മണമ്പൂര്‍ രാജന്‍ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനില്‍.കുറുപ്പന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

(ഫോട്ടോ അടിക്കുറിപ്പ്)
മലപ്പുറത്ത് പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന സമ്മേളന ചടങ്ങിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന ഗസല്‍ അവതരണത്തിന് ശേഷം മലപ്പുറത്തെ പത്രപ്രവര്‍ത്തകരോടൊപ്പം ഉമ്പായി.

Sharing is caring!