ഉബൈദുള്ള എംഎല്‍എയും സംഘവും മലപ്പുറം കെ.എസ്.ആര്.ടി.സിക്ക് മുന്നില്‍ സത്യാഗ്രഹം നടത്തി

മലപ്പുറം:മലപ്പുറത്തുനിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള ലോഫ്ളോര്‍ ബസ്സുകള്‍ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടി പുനപരിശോധിക്കുകയെന്നാവശ്യപ്പെട്ട് പി ഉബൈദുല്ല എംഎല്‍എയുടെ നേതൃത്വത്തില്‍ മലപ്പുറം മണ്ഡലത്തിലെ യുഡിഎഫ് ജനപ്രതിനിധികള്‍
മലപ്പുറം കെ.എസ്.ആര്.ടി.സിക്ക് മുന്നില്‍ സത്യാഗ്രഹം നടത്തി. ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് ഉദ്ഘാടനം ചെയ്തു.
രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചരവരെയാണ് സത്യാഗ്രഹം നടന്നത്. സമാപന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യുഡിഎഫ് ചെയര്മാന് വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ: കെഎന്‍എ ഖാദര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ടി.വി ഇബ്രാഹിം എംഎല്‍എ, കെപിസിസി സെക്രട്ടറി വി.എ കരീം, ഇ.മുഹമ്മദ്കുഞ്ഞി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, വി സുധാകരന്, സി.പി കാര്ത്തികേയന്, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറിമാരായ ഉമ്മര്‍ അറക്കല്‍, നൗഷാദ് മണ്ണിശ്ശേരി, യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുളളമ്പാറ, ഡിസിസി സെക്രട്ടറിമാരായ പി.എ മജീദ്, പിസി വേലായുധന്‍കുട്ടി പ്രസംഗിച്ചു.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]