എടക്കരയില് അഭിമന്യുവിന്റെ പേരിലിറക്കിയ മാഗസിന് കത്തിച്ചു ഏഴ് ക്യാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്ത്തകര്ക്കെതിരെ കേസ്
എടക്കര: മഹാരാജാസ് കോളജ് കാമ്പസില് കൊലചെയ്യപ്പെട്ട വിദ്യാര്ഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിന്റെ പേരിലിറക്കിയ മാഗസിന് ക്യാമ്പസ് ഫ്രണ്ടുകാര് കത്തിച്ചതായി പരാതി. പാലേമാട് ശ്രീവിവേകാനന്ദ കോളജില് കോളജ് യൂണിയന് അഭിമന്യു എന്ന പേരില് പുറത്തിറക്കിയ മാഗസിനാണ് ക്യാമ്പസ് ഫ്രണ്ട് എസ്.ഡി.പി.ഐ സംഘം ചേര്ന്ന് നടുറോട്ടില് കത്തിച്ചതെന്ന് പരാതിയില് പറയുന്നു.
സംഭവത്തില് ഏഴ് ക്യാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ
പ്രവര്ത്തകര്ക്കെതിരെ പോലീസ് കേസെടുത്തു.
ഇന്നലെ രാവിലെ ഒമ്പതരക്കാണ് സംഭവം. തിങ്കാളാഴ്ചയാണ് മാഗസിന് പ്രകാശനം ചെയ്തത്. കോളജിലെ ക്യാമ്പസ് ഫ്രണ്ട് നേതാക്കളടങ്ങുന്ന അംഗ സംഘമാണ് കോളജിന് മുന്നിലെ റോഡില് മാഗസിന് മണ്ണെണ്ണയൊഴിച്ച് കത്തിച്ചത്. സംഭവത്തില് എസ്.എഫ്.ഐ ഏരിയ,കോളജ് യൂണിയന് ഭാരവാഹികള് എടക്കര പൊലീസില് പരാതി നല്കി.അഭിമന്യുവിന്റെ പേരിലുളള അക്ഷരങ്ങളെ പോലും മതതീവ്രവാദികള് ഭയക്കുന്നുണ്ട് എന്നതിന് തെളിവാണ് സംഭവമെന്ന് എസ്.എഫ്.ഐ നേതാക്കള് പറഞ്ഞു. സംഭവത്തില് പ്രതിഷേധിച്ച് എടക്കര ടൗണില് എസ്.എഫ്.ഐ പ്രകടനം നടത്തി. ഏരിയ സെക്രട്ടറി അനസ്, ജോയിന്റ് സെക്രട്ടറി ഷിജില്, കെ.ശരത് പ്രസംഗിച്ചു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]