ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി രചിച്ച ‘ഓര്‍മക്കൂട്ട്’ നാലാംപതിപ്പ് പ്രകാശനം ചെയ്തു

ഇബ്റാഹീമുല്‍ ഖലീലുല്‍  ബുഖാരി രചിച്ച ‘ഓര്‍മക്കൂട്ട്’  നാലാംപതിപ്പ് പ്രകാശനം ചെയ്തു

മലപ്പുറം: മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി രചിച്ച ഓര്‍മക്കൂട്ട് പുസ്തകത്തിന്റെ നാലാം പതിപ്പ് പ്രകാശനം ചെയ്തു. മലപ്പുറം സ്വലാത്ത് നഗറില്‍ നടന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ചരിത്രകാരനും കാലിക്കറ്റ് യൂനിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലറുമായ ഡോ. കെ.കെ.എന്‍ കുറുപ്പിന് നല്‍കിയാണ് പ്രകാശനം ചെയ്തത്.
ഉറവ പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുസ്തകം പുറത്തിറങ്ങി രണ്ട് മാസത്തിനുള്ളില്‍ തന്നെ മൂന്ന് പതിപ്പുകള്‍ വിറ്റഴിഞ്ഞ് നാലാം പതിപ്പ് വിതരണത്തിനൊരുങ്ങുകയാണ്. മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളില്‍ നിന്ന് മികച്ച അഭിപ്രായങ്ങളാണ് ഓര്‍മക്കൂട്ടിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മൂന്നാം പതിപ്പിന്റെ പ്രകാശനം ബിനോയ് വിശ്വം എം. പി, സാഹിത്യകാരന്‍ പി. സുരേന്ദ്രന് നല്‍കിയാണ് പ്രകാശനം ചെയ്തത്.

Sharing is caring!