കെട്ടിട നിര്‍മാണം നടക്കുന്ന കേന്ദ്രങ്ങളിലെത്തി മോഷണം, അവസാനം യുവാവ് പിടിയിലായി, യുവാവ് നയിച്ചിരുന്നത് ആഡംബരം ജീവിതം
മലപ്പുറം: ആഢംബര വാഹനങ്ങള്‍ വാകക്കെടുത്ത് പുതിയ കെട്ടിട നിര്‍മാണം നടക്കുന്ന കേന്ദ്രങ്ങളിലെത്തി മോഷണം പതിവാക്കിയ യുവാവ് അവസാനം പിടിയിലായി. താമരശ്ശേരി അടിവാരം ആലമ്പാടി വീട്ടില്‍ ശിഹാബുദ്ധീന്‍ (22)നെയാണ് വേങ്ങര എസ്.ഐ. സംഗീത് പുനത്തില്‍ അറസ്റ്റു ചെയ്തത്.
മോഷ്ടിച്ചു ലഭിക്കുന്ന പണംകൊണ്ടു ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു യുവാവ്.
കഴിഞ്ഞ ദിവസം കണ്ണമംഗലം അച്ചനമ്പലത്ത് തയ്യില്‍ സെയ്തലവിയുടെ വീട്ടില്‍ ജോലി ചെയ്യവെ മുഹമ്മദ് ഷാഫി എന്ന തൊഴിലാളി വീട്ടിലെ ചുമരില്‍ തുക്കിയിട്ടിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്വെച്ചിരുന്ന 2250 രൂപ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു വിരുതന്. ഈ സമയത്ത് അവിടേക്കു കടന്നു വന്ന വീട്ടുടമയുടെ മകന് ഇയാളോട് നിങ്ങളാരാണെന്ന് ചോദിച്ചു. ജോലിക്കാരനെ കാണാന്‍ വന്നതാണെന്ന് പറഞ്ഞ് പോകാന്‍ ശ്രമിക്കവെ വീട്ടടമയുടെ മകന് ഇയാളുടെ ഫോട്ടോയും വന്ന കാറിന്റെ ചിത്രവും മൊബൈല്‍ ഫോണില്‍ പകര്‍ത്തി.
കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു ഈ സംഭവം.
തുടര്‍ന്ന് ജോലിക്കാരോട് എന്തെങ്കിലും നഷ്ടമായോ എന്ന് പരിശോധിക്കാനാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മോഷണം ബോധ്യമായത്. സമാനമായ നിരവധി മോഷണണങ്ങള് ഇയാള്‍ നടത്തിയതായി പോലീസ് പറഞ്ഞു.
ആഢംബര വാഹനങ്ങള്‍ വാകക്കെടുത്ത് കെട്ടിട നിര്‍മ്മാണം നടക്കുന്നിടങ്ങളില്‍ ചെന്ന് മോഷണം നടത്തി വിലസുന്ന ഇയാള്‍ ആഢംബര ജീവിതമാണ് നയിക്കുന്നത്.പോലീസ് സംഘത്തില്‍ എസ്.ഐ.ക്കു പുറമെ സി.പി.ഒ.മാരായ സജീര്‍ ,സിജു എന്നിവരും പങ്കെടുത്തു.ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
RECENT NEWS
ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് – പ്രതിഷേധ സംഗമം
മലപ്പുറം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനിടനുബന്ധിച്ച് അസറ്റ് ( അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്) മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള [...]