കുന്നിടിഞ്ഞ് വീണ് മലപ്പുറം പെരുവള്ളൂരില് 20പോത്തുകള്‍ ചത്തു
മലപ്പുറം: പെരുവള്ളൂരില് കുന്നിടിഞ്ഞ് വീണ് 20പോത്തുകള്‍ ചത്തു, ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ശക്തമായ കുന്നിടിഞ്ഞ് വീണത് ഫാമിന് മുകളിലേക്കായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 18 പോത്തുകളെ രക്ഷപ്പെടുത്തി. കുന്നിടിഞ്ഞ് ഫാം ഭാഗികമായി മണ്ണിലടിയിലാവുകയായിരുന്നു. പുലര്‍ച്ചെ ആരംഭിച്ച മഴ ശക്തമായതോടെ രാവിലെ ഏഴോടെ ഫാമിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ കുന്നിടിയുകയും കന്നുകാലികള്‍ മണ്ണിനടിയില്പ്പെടുകയുമായിരുന്നു. മൂച്ചിക്കല്‍ ചെമ്പാറത്ത് കണ്ടപ്പന്‍ ഷാഫിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഫാംമിന് മുകളിലേക്ക് വലിയ പാറയും മണ്ണുമടങ്ങിയ കുന്നാണ് ഇടിഞ്ഞ് വീണത്. അപകടത്തില്‍ ആറ് പോത്തുകള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
് ജെസിബികള്‍ ഉപയോഗിച്ച് രാവിലെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനം ഉച്ചയ്ക്ക് 12 ഓടെയാണ് അവസാനിച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]