ക്ലബ്ബ് കേന്ദ്രീകരിച്ച് വന്‍ മയക്കുമരുന്ന് വേട്ട അഞ്ച് യുവാക്കള്‍ പിടിയില്‍

ക്ലബ്ബ് കേന്ദ്രീകരിച്ച്  വന്‍ മയക്കുമരുന്ന് വേട്ട അഞ്ച് യുവാക്കള്‍ പിടിയില്‍

എടപ്പാള്‍: ഇരുന്നൂറോളം നൈട്‌റോസം ഗുളികകളും മാരക മയക്കുമരുന്നായ എം.ഡി.എം.എ കഞ്ചാവ് ഹാഷിഷ് എന്നീ മയക്ക് മരുന്നുകളും ആയാണ് യുവാക്കള്‍ പിടിയിലായത്. പുറങ്ങ് ബ്ലോസം ഓഡിറ്റോറിയത്തിന് സമീപം ട്‌റാപ്പേഴ്‌സ് ക്ലബ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പനയും ഉപയോഗവും സജീവമാണ് എന്ന് രഹസ്യവിവരം കിട്ടിയതിനെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയത്. ഇരുന്നൂറോളം നൈട്രോസണ്‍ ഗുളികകളുമായി മൂഷികാനകത്ത് മുഫീദ് റഹ്മാന്‍ ആണ് (24) ആദ്യം പിടിയിലായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് 100 ഗ്രാം വീതം കഞ്ചാവുമായി ജംഷീര്‍(19 ) പൊന്നത്ത് വളപ്പില്‍ പുറങ്ങ്, ആസിഫ്(26) വാലിപ്പറമ്പില്‍ പുറങ്ങ്, ആദിഷ് റഹ്മാന്‍(23) മായന്ത്രിയകത്ത് നെയ്തല്ലൂര്‍ എന്നിവര്‍ പിടിയിലായത്. തുടര്‍ന്ന് മഹ ാശിവമ മന്‍സിലില്‍ ഹാറൂണ്‍ പര്‍വീസിനെ (23) മാരകമായ മരുന്നായ എം.ഡി.എം.എ ഹാഷിഷ് എന്നിവയുമായി എക്‌സൈസ് സംഘം വലയിലാക്കി. ഇവര്‍ക്ക് കൈമാറിയ പടിഞ്ഞാറേപീടിയേക്കല്‍ സാബിത് (24) ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തി. ക്ലബ് കേന്ദ്രീകരിച്ച അന്വേഷണം പലപ്പോഴും വഴി തിരിക്കുന്നതിനായി ഇവര്‍ മനപ്പൂര്‍വ്വം ശ്രമിച്ചുകൊണ്ടിരിക്കുകയും എക്‌സൈസ് ഉദ്യോഗസ്ഥരെ മുമ്പ് കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റിയന്‍.എ, പ്രിവന്റീവ് ഓഫീസര്‍മാരായ ജാഫര്‍.കെ, സുഗന്ധ കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രമോദ് വി.പി, പ്രമോദ് പിപി, മോഹന്‍ ദാസന്‍ ഇ., ഗിരീഷ് രജിത ടി കെ, ജ്യോതി ടികെ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Sharing is caring!