മന്ത്രി കെ.ടി ജലീല്‍ ഹനാന് ഡയമണ്ട് മോതിരം സമ്മാനിക്കും

മന്ത്രി കെ.ടി ജലീല്‍  ഹനാന് ഡയമണ്ട്  മോതിരം സമ്മാനിക്കും

വളാഞ്ചേരി: തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലിന് കിട്ടിയ ഡയമണ്ട് മോതിരം വിരലിലണിയാനുള്ള ഭാഗ്യം മലയാളക്കരയിലെ അതിജീവനത്തിന്റെ ശബ്ദമായ ഹനാന്. വളാഞ്ചേരിയിലെ കവിത ജൂവല്ലറിയില്‍നിന്ന് ലഭിച്ച മോതിരമിണ് മന്ത്രി ഹനാന് നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
ജൂവലറി പെണ്‍കുട്ടികള്‍ക്കായി നടപ്പാക്കുന്ന വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിനെത്തിയതായിരുന്നു മന്ത്രി ഡോ. ജലീല്‍. പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്ക് ജൂവലറി മാനേജ്മെന്റ് ഒരു ഉപഹാരം സമ്മാനിക്കുകയാണ് എന്ന പ്രഖ്യാപനത്തോടെ ഒരു കവര്‍ നല്കി. അവിടെവെച്ചുതന്നെ കവര്‍ തുറന്നുനോക്കിയ മന്ത്രി കണ്ടത് നല്ലൊരു വജ്രമോതിരം. കൂടുതലൊന്നും ചിന്തിക്കാതെ മന്ത്രിയുടെ പ്രഖ്യാപനവും മൈക്കിലൂടെ പുറത്തുവന്നു.

പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്ക് ജൂവലറി മാനേജ്മെന്റ് ഒരു ഉപഹാരം സമ്മാനിക്കുകയാണ് എന്ന പ്രഖ്യാപനത്തോടെ ഒരു കവര്‍ നല്കി. അവിടെവെച്ചുതന്നെ കവര്‍ തുറന്നുനോക്കിയ മന്ത്രി കണ്ടത് ഡയമണ്ട് മോതിരം കണ്ടുഇതോടെയാണു കൂടുതലൊന്നും ചിന്തിക്കാതെ മന്ത്രിയുടെ പ്രഖ്യാപനവും മൈക്കിലൂടെ നടത്തിയത്.

തനിക്ക് ലഭിച്ച ഡയമണ്ട് മോതിരം ഹനാന് സമ്മാനിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചപ്പോള്‍ നിറഞ്ഞ കയ്യടിയാണു വേദിയുണ്ടായത്.

Sharing is caring!